പ്രളയത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ നല്‍കി
ചെങ്ങന്നൂര്‍: ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തില്‍ പശുക്കളെയും, കിടാരികളെയും നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളെ നല്‍കി. സബ് കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജ മുന്‍കൈ എടുത്ത ഐ ആം ഫോര്‍ ആലപ്പി ഡൊണേറ്റ് എ കാറ്റില്‍ പരിപാടിയുടെ പതിനാറാംഘട്ട വിതരണമാണ് നടന്നത്. തിരഞ്ഞെടുത്ത 12 ക്ഷീര കര്‍ഷകര്‍ക്കാണ് പശുക്കളെ നല്‍കിയത്. ചെങ്ങന്നൂര്‍ ബ്ലോക്കിലെ പേരിശേരി ക്ഷീര സംഘം ഓഫിസ് പരിസരത്തു നടന്ന ചടങ്ങില്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേള്‍ഡ് വിഷന്‍ ജര്‍മനിയാണ് കറവപശുക്കളെ സംഭാവനയായി നല്‍കിയത്. ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി.ശ്രീലത, ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസ സമിതി ചെയര്‍മാന്‍ വി. ധ്യാനസുതന്‍, അസി.ഡയറക്ടര്‍ സി.ഡി. ശ്രീലേഖ, വേള്‍ഡ് വിഷന്‍ മാനേജര്‍ സജി ഐസക്ക്, ജില്ല പഞ്ചായത്തംഗം ജോജി ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാരി, പുലിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബാബു കല്ലൂത്തറ, രമ്യ പ്രമോദ്, രാധാമണി, ഡോ: അമ്പിളി തങ്കപ്പന്‍, എം.ബി.സുഭാഷ്, ക്ഷീര വികസന ഓഫീസര്‍മാരായ കെ.ആര്‍.പ്രീതി, ജയകുമാര്‍ ടി.റജിമോള്‍ എന്നിവര്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ ബ്ലോക്കിലെ പി.സി.ചാക്കോ, പി.സി.മത്തായി, കൃഷ്ണകുമാര്‍, പൊന്നമ്മ, ഗീത വാല്യത്ത്, മറിയമ്മ ജോണ്‍, കെ. സരസ്വതി, ജെസി പോള്‍, തങ്കമണി ദിവാകരന്‍, ബിന്ദു സുരേഷ്, കരുണാകരന്‍, രുഗ്മിണിയമ്മ എന്നിവര്‍ക്കാണ് കറവ പശുക്കളെ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."