HOME
DETAILS
MAL
കസ്തൂരിരംഗന്‍: ഹര്‍ത്താലിനെതിരെ ജോയ്‌സ് ജോര്‍ജ് എം.പി
backup
February 27 2017 | 04:02 AM
തൊടുപുഴ: വെള്ളം മുഴുവന്‍ ഒഴുകിപ്പോയതിനുശേഷം ചിറ കെട്ടുന്നതുപോലെയാണ് ചിലരുടെ ഹര്‍ത്താല്‍ ആഹ്വാനമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ മാര്‍ച്ച് 4 ന് അന്തിമവിജ്ഞാപനം ഇറക്കണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് 6 ന് ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങളെ ചിരിപ്പിക്കാനോ അതോ പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കാനോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിലെ 4152 വില്ലേജുകള്‍ ഇ എസ് എ ആയി പ്രഖ്യാപിച്ചാണ് 2013 നവംബര്‍ 13 ന് യു പി എ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതില്‍ 4105 വില്ലേജുകളിലും സമരം നടത്തേണ്ടതായ ദേശീയ പാര്‍ട്ടി വെറും 47 വില്ലേജുകളിലേക്ക് ചുരുങ്ങിയതെന്താണെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫും കേരളാ കോണ്‍ഗ്രസുമാണ് ആറിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."