HOME
DETAILS
MAL
ചൈനീസ് സൈബര്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
backup
June 13 2016 | 09:06 AM
ന്യൂഡല്‍ഹി: ചൈനീസ് സൈബര്‍ ആക്രമണ സാധ്യത പരിഗണിച്ച് ഇന്ത്യയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളേയും തന്ത്രപ്രധാനമായ രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ചൈനയില്‍ നിന്നും ഹാക്കര്‍മാരും ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പുള്ളത് കൊണ്ടാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സക്ഫ്ളൈ എന്ന ചൈനീസ് ഗ്രൂപ്പ് ഹാക്കിങ് നടത്താന്‍ ശ്രമിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു.ഇന്ത്യയുടെ സുരക്ഷ, പ്രതിരോധം, കൂടാതെ സാമ്പത്തിക രഹസ്യങ്ങള്‍ എന്നിവ ചോര്‍ത്താനുള്ള നീക്കമാണ് സക്ക്ഫ്ളെ നടത്തിയത്.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനമായ ചങ്ഡു മേഖലയില്‍ നിന്നാണ് ഹാക്കിങ് ശ്രമം നടന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഹാക്കിങ് ശ്രമം അതീവ ഗൗരവമായിട്ടാണ് പ്രതിരോധ വകുപ്പ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."