കാന്ധമാല്‍ കൂട്ടക്കുരുതി: ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടി ഡോക്യുമെന്ററി
കോഴിക്കോട്: ഒഡിഷയിലെ കാന്ധമാല്‍ കാടുകളില്‍ 2008ല്‍ സംഘ്പരിവാര്‍ ക്രിസ്ത്യന്‍ ജനവിഭാഗത്തിനെതിരേ നടത്തിയ കൂട്ടക്കുരുതിയിലെ ഗൂഢതന്ത്രങ്ങളിലേക്കു വിരല്‍ചൂണ്ടി പത്രപ്രവര്‍ത്തകന്‍ ആന്റോ അക്കരയുടെ ഡോക്യുമെന്ററി. 'നിരപരാധികള്‍ തടവറയില്‍' എന്ന 18 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കാഴ്ചക്കാരുമായി സംവദിച്ചത്. സ്വാമി ലക്ഷ്മണാനന്ദയെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ ജന്മാഷ്ടമി ദിനത്തില്‍ കൊലപ്പെടുത്തിയെന്ന വ്യാജ പ്രചാരണത്തിലൂടെ മാസങ്ങളോളം നീണ്ടുനിന്ന അക്രമപരമ്പരയില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. 300ഓളം ക്രിസ്ത്യന്‍ പള്ളികളും 600ഓളം വീടുകളും തകര്‍ത്തു. വീടുകള്‍ വ്യാപകമായി കൊള്ളചെയ്യപ്പെട്ടു. 56,000 പേര്‍ ഭവനരഹിതരായി. എന്നിട്ടും ഈ കലാപത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടത് നിരപരാധികളായ ഏഴു പേരായിരുന്നു. ഗൂഢാലോചനക്കു പിന്നില്‍ ഉന്നത നേതാക്കളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ദോവല്‍, കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ, ആര്‍.എസ്.എസ് നേതാവ് രാം മാധവ് തുടങ്ങിയവരാണെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നുണ്ട്. കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശ് ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചു. ഡോ. എം. എന്‍ കാരശ്ശേരി, കെ.പി രാമനുണ്ണി, സംവിധായകന്‍ ആന്റോ അക്കര സംബന്ധിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ ലജ്ജ തോന്നുന്നു: സ്വാമി അഗ്നിവേശ്
കന്ധമാലിലെ പോലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഭീകരസംഭവങ്ങള്‍ നടന്ന രാജ്യത്ത് ഇന്ത്യക്കാരന്‍ എന്നു പറയുന്നതില്‍ എനിക്കു ലജ്ജ തോന്നുന്നുവെന്ന് സ്വാമി അഗ്നിവേശ്. നിരപരാധികള്‍ ജയിലില്‍ കിടക്കുന്നതും യഥാര്‍ഥ കുറ്റവാളികള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നതും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."