HOME
DETAILS
MAL
രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യം
backup
February 27 2017 | 04:02 AM
തഴവ: പാവുമ്പ വില്ലേജുകളും 22 വാര്‍ഡുകളും ഉള്‍പ്പെട്ട തഴവ ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യം ശക്തം. സമഗ്രമായ കുടിവെള്ള പദ്ധതി നടപ്പാക്കാത്ത പഞ്ചായത്തില്‍ പാവുമ്പ-അഴകീയകാവ് എന്നീ പ്രദേശങ്ങളിലെ ട്യൂബ് വെല്‍ മാത്രമാണ് നിലവിലുള്ളത്. അഴകിയകാവ് കുടിവെള്ള പദ്ധതി വര്‍ഷങ്ങള്‍ പഴക്കമുള്ളതിനാല്‍ ലൈന്‍ എക്സ്റ്റെന്ഷന് നടക്കാത്ത സ്ഥിതിയിലാണ്. ഈ പദ്ധതികള്‍ കൊണ്ട് പഞ്ചായത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗം പോലും കുടിവെള്ളം എത്തുന്നില്ല.
തഴവ ഗ്രാമപഞ്ചായത്തില്‍ കെ.ഐ.പി കനാല്‍ തുറന്ന് വിടുകയും പരമാവധി വാട്ടര്‍ കണക്ഷന് കൊടുക്കുകയും ടാങ്കറില്‍ കുടിവെള്ളം എത്തിക്കുകയും, താമസം കൂടാതെ സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ കുടിനീര്‍ക്ഷാമം പരിഹരിക്കപ്പെടുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."