HOME
DETAILS

ആനക്കരയില്‍ നികത്തിയ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവം

  
backup
February 27 2017 | 05:02 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5

 

ആനക്കര: ആനക്കരയിലെ മേഖലയില്‍ പാടം നികത്തില്‍ വ്യാപകം. രാത്രിയുടെ മറവിലാണ് പാടങ്ങള്‍ നികത്തപ്പെടുന്നത്. ഇതിന് പുറമെ നേരത്തെ നികത്തപ്പെട്ട സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
ചുറ്റുമതില്‍, കിണര്‍ നിര്‍മ്മാണം എന്നിവയാണ് നടക്കുന്നത്. ആനക്കര വില്ലേജില്‍പ്പെട്ട ആനക്കര നീലിയാട് റോഡില്‍ ഏറെ വെളളകെട്ട് ഉളള സ്ഥലം നേരത്തെ നികത്തപ്പെട്ടിരുന്നു അക്കാലത്ത് തന്നെ ഇതിനെതിരെ വ്യാപകമായ പരാതി ഉണ്ടായിരുന്നു എന്നാല്‍ ഈ സ്ഥലം റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കയ്യിലായതിനാല്‍ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വില്ലേജ് , പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ അവധിയുള്ള ദിവസങ്ങളുടെ മറവിലാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെ വെച്ചാണ് പകലും രാത്രിയുമില്ലാതെ നിര്‍മാണം നടക്കുന്നത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനത്തിന് ബന്ധപ്പെട്ടവരുടെ അനുമതിയില്ലന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാത്രിയില്‍ ഈ മേഖലയില്‍ നേരത്തെ നികത്തപ്പെട്ട പാടശേഖരങ്ങളില്‍ കൂടുതല്‍ മണ്ണിട്ട് നികത്തുന്ന ജോലികള്‍ നടക്കുന്നുണ്ട്.രാത്രിയില്‍ ടിപ്പറുകളിലും മറ്റുമാണ് ഇത്തരം നികത്തപ്പെട്ട പാടശേഖരങ്ങളിലേക്ക് മണ്ണ് കൊണ്ടിടുന്നത്. നേരത്തെ കരിങ്കുറപ്പാടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ നികത്തിയിരുന്നു. ഇവിടങ്ങളിലും നിര്‍മാണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. നേരത്തെ നികത്തപ്പെട്ട സ്ഥലങ്ങള്‍ പലതും അടുത്തിടെ കൈമാറ്റങ്ങള്‍ നടന്നതായും പറയുന്നു.
മൂന്‍ വര്‍ഷങ്ങളില്‍ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ കരിങ്കുറപ്പാടങ്ങള്‍ ചുളു വിലക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വാങ്ങിക്കൂട്ടിയിട്ടിയിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഇവര്‍ അവസരം കിട്ടുമ്പോഴൊക്കെ മണ്ണിട്ട് നികത്താനും നോക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റുകാരുടെ കയ്യില്‍ ഭൂമി കിട്ടിയതിനാല്‍ ഇവര്‍ കൃഷി ഇറക്കാത്തത് കാരണം പാടങ്ങളില്‍ പാഴ്പുല്ല് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സെന്റിന് 3000 നും 5000 നും വാങ്ങിയ ഭൂമി ഇപ്പോള്‍ 30,000 വും 50,000 വുമാണ് വില.
കരിങ്കുറപ്പാടങ്ങള്‍ പകുതിയിലേറെ നികത്തിയിരിക്കുന്നു. മുണ്ട്രക്കോട്, നയ്യൂര്‍ ,ആനക്കരറോഡുകളിലുള്ള കരിങ്കുറപ്പാടങ്ങള്‍ നികത്തി തെങ്ങ്, കമുങ്ങ്, വാഴ എന്നിവ വെച്ച് പിടിപ്പിച്ചിട്ടുണ്ട്, എക്കാലത്തും വെള്ളം കെട്ടി നില്‍ക്കുന്ന കരിങ്കുറപ്പാടങ്ങള്‍ നല്ല ജലസംഭരണികളാണ്. ഇതിനാല്‍ ഇതിന്റെ സമീപ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവുമില്ല. ഇവ പൂര്‍ണ്ണമായി നികത്തപ്പെട്ടതോടെ ഈ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  11 hours ago