ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്നാരോപിച്ച് സി.പി.എം പഞ്ചായത്തംഗം രാജിക്കത്ത് നല്‍കി
കോഴിക്കോട്: തന്നെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്നാരോപിച്ച് പഞ്ചായത്തംഗ്വത്വം രാജിവച്ച് സി.പി.എം പ്രദേശിക നേതാവ്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ വാര്‍ഡ് അംഗം അരുണ്‍കുമാറാണ് പാര്‍ട്ടിക്കെതിരേ വിമാര്‍ശനവുമായി രാജിക്കത്ത് സമര്‍പിച്ചത്. രാജി സമര്‍പിച്ചാതായി കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
വോട്ടര്‍മാര്‍ ക്ഷമിക്കണം എന്നഭ്യര്‍ഥിച്ചുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. പഞ്ചായത്തിലെ സഹ അംഗം ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളിപ്പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെംബര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സെക്രട്ടറിക്ക് നല്‍കി. മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും പറയുന്ന പോസ്റ്റില്‍ ഞാന്‍ ഈ ലോകത്ത് ജനിക്കാന്‍ പോലും പാടില്ലായിരുന്നുവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിലവില്‍ സി.പി.എം അംഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമാണ് അരുണ്‍ കുമാര്‍. ഇതിനുമുന്‍പ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടില്‍ നിന്നും വിഭിന്നമായ അഭിപ്രായം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ കുറിപ്പിട്ടും അരുണ്‍കുമാര്‍ ശ്രദ്ധ നേടിയിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് അന്ന് അരുണ്‍ കുമാര്‍ പറഞ്ഞത്. അതേസമയം എല്‍.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്തില്‍ തങ്ങളുടെ ഒരംഗം നഷ്ടമായാല്‍ ഭരണം തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇടതുമുന്നണിയിപ്പോള്‍. രാജി സ്വീകരിച്ചോ എന്ന കാര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഇതുവരേ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."