ഇറ്റാലിയന്‍ പിടികിട്ടാപ്പുള്ളി ബാറ്റിസ്റ്റി ബൊളീവിയയില്‍ പിടിയില്‍
ലാ പാസ്: ഇറ്റാലിയന്‍ പിടികിട്ടാപ്പുള്ളിയും മുന്‍ കമ്മ്യൂണിസ്റ്റ് സായുധ വിഭാഗം നേതാവുമായ സെസാര്‍ ബാറ്റിസ്റ്റി ബൊളീവിയയില്‍ അറസ്റ്റില്‍. ബ്രസീല്‍ സര്‍ക്കാര്‍ ഇറ്റലിയിലേക്ക് നാടുകടത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് ബൊളീവിയയില്‍ രാജ്യാന്തര പൊലിസിന്റെ പിടിയിലായത്.
1970കളില്‍ ഇറ്റലിയില്‍ നടന്ന നാല് കൊലപാതകങ്ങളില്‍ പ്രതിയാണ് 64കാരനായ ബാറ്റിസ്റ്റി.
ഇറ്റാലിയന്‍ കോടതി കൊലക്കുറ്റത്തിന് ഇയാള്‍ക്കെതിരേ ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കുറ്റാരോപണം നിഷേധിച്ച ബാറ്റിസ്റ്റിബ്രസീലിലേക്കു രക്ഷപ്പെടുകയായിരുന്നു.
ബസീലിന്റെ മുന്‍ ഇടതുപക്ഷ പ്രസിഡന്റുമാരായ ലൂയിസ് ഇനാക്കിയോ, ലൂല ഡ സില്‍വ എന്നിവരുടെ പിന്തുണയോടെ ഏറെനാളായി ബ്രസീലില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്നു.
എന്നാല്‍, ഈമാസം ഒന്നിന് തീവ്ര വലതുപക്ഷക്കാരനായ ജെയ്ര്‍ ബൊല്‍സനാരോ അധികാരമേറ്റതിനു പിറകെ ബാറ്റിസ്റ്റിയെ ഇറ്റലിക്കു കൈമാറുമെന്നു വ്യക്തമാക്കിയിരുന്നു.
ഇതോടെ ബ്രസീലില്‍നിന്ന് ബൊളീവിയ വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ വലയിലാകുന്നത്. ബാറ്റിസ്റ്റിയെ ബ്രസീലില്‍ തിരിച്ചെത്തിച്ച് ഇറ്റലിക്ക് കൈമാറുമെന്ന് ബൊല്‍സനാരോയുടെ മുതിര്‍ന്ന വിദേശകാര്യ ഉപദേഷ്ടാവ് ഫിലിപ്പ് മാര്‍ട്ടിന്‍സ് അറിയിച്ചു.
ബ്രസീല്‍ ഒരിക്കലും കവര്‍ച്ചക്കാരുടെ ഭൂമിയല്ലെന്നും ചെറിയൊരു സമ്മാനം അങ്ങോട്ടു വരുന്നുവെന്നും ബ്രസീല്‍ പ്രസിഡന്റിന്റെ മകനും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ എഡ്വാര്‍ഡോ ബൊല്‍സനാരോ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വിനിയെ അറിയിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ഇന്റര്‍പോള്‍ സംഘമാണ് ബാറ്റിസ്റ്റിയെ പിടികൂടിയത്.
ബാറ്റിസ്റ്റിക്ക് ബ്രസീലില്‍ സ്ഥിരതാമസത്തിന് അംഗീകാരം നല്‍കിയ തീരുമാനം കഴിഞ്ഞ ഡിസംബറില്‍ മുന്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് ഇറ്റലി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
അതേസമയം, ബാറ്റിസ്റ്റി എവിടെയാണുള്ളതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ബ്രസീല്‍ പൊലിസും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."