ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ: ഹരിത ട്രൈബ്യൂണല്‍
സ്വന്തം ലേഖിക
കൊച്ചി: മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന നിരീക്ഷകസമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള. അവശിഷ്ടനീക്കത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരട് നഗരസഭയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. തിരുവനന്തപുരത്ത് 24ന് ചേര്‍ന്ന സംസ്ഥാന നിരീക്ഷക സമിതി യോഗത്തില്‍ മലിനീകരണം ഒഴിവാക്കാന്‍ മരട് നഗരസഭയ്ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത് നിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സമിതി ഇന്നലെ കോണ്‍ക്രീറ്റ് മാലിന്യം നീക്കംചെയ്യുന്ന നാല് സ്ഥലങ്ങളും സന്ദര്‍ശിച്ചു. പൊടിശല്യം കുറച്ച് കുറഞ്ഞതല്ലാതെ മറ്റൊരു മാറ്റവും വന്നിട്ടില്ല. അവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്ന റോഡുകള്‍ നനച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നഗരസഭയ്ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാത്രി പല ലോഡുകളും കൃത്യമായി മൂടാതെയാണ് കൊണ്ടുപോകുന്നത്. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അനധികൃതമായി ഭൂമി നികത്തുന്നതിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."