ടൂറടിക്കാം... വിമാനത്തില്‍!
ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ചെറുവിമാന സര്‍വിസുകള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യോമഗതാഗത വികസനം ലക്ഷ്യമിട്ട് എയര്‍വാന്‍ (എട്ടു മുതല്‍ 10 വരെ സീറ്റുള്ള ഒറ്റ എന്ജിന് വിമാനങ്ങള്‍) ഉപയോഗിച്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ചെറു വിമാന സര്‍വിസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കൊല്ലം ആശ്രാമം മൈതാനം, മൂന്നാര്‍, തേക്കടി, കല്‍പ്പറ്റ, ബേക്കല്‍, ഗുരുവായൂര്‍, പാലക്കാട്, ആലപ്പുഴ ബീച്ച്, വര്‍ക്കല, കുമരകം എന്നീ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ്പ് ഹെലിപോര്‍ട്ട് ആണ് ലക്ഷ്യമിടുന്നത്. ബേക്കല്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളിലാകും ആദ്യം പദ്ധതി നടപ്പാക്കുക. ഇവിടങ്ങളില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് അംഗീകാരത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."