പൗരത്വ ഭേദഗതി ബില്‍: നെല്ലും പതിരും
#എ. റഹിംകുട്ടി
9995077790
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലില്‍ മുസ്‌ലിം വിഭാഗത്തെ ഇന്ത്യന്‍ പൗരത്വത്തിനു പരിഗണിക്കാത്ത വ്യവസ്ഥ ഭരണഘടനാദത്തമായ ഇന്ത്യന്‍ മതേതര വ്യവസ്ഥയുടെ അന്തഃസത്തയ്ക്കു നിരക്കാത്തതും വിവേചനപരവുമാണ്. അസംഖ്യം ജാതി, ഉപജാതി വിഭാഗങ്ങളും വിവിധങ്ങളായ ഒട്ടേറെ ഭാഷകളും വ്യത്യസ്തങ്ങളായ അനവധി ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും സന്നിവേശിച്ചതാണ് ഇന്ത്യന്‍ ദേശീയത. അപ്രകാരം നാനാത്വത്തില്‍ ഏകത്വം എന്ന ശിലയില്‍ നിലനിര്‍ത്തുന്ന ഭാരതീയ ദേശീയതയുടെയും അഖണ്ഡതയുടെയും നെടുംതൂണുകളില്‍ സുപ്രധാനമാണ് മതേതര തത്ത്വസംഹിത. ഇതുക്കൊണ്ടണ്ടാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായി മതേതരത്വത്തെ ആലേഖനം ചെയ്തിട്ടുള്ളത്.
ലോകത്തു തന്നെ ഇന്ത്യയുടെ മഹത്വം പ്രോജ്വലിപ്പിക്കുന്നതില്‍ ബഹുസ്വരതയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തോടൊപ്പം മതേതരത്വവും നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. വിവിധങ്ങളായ ഭാഷകളോ സംസ്‌കാരങ്ങളോ ഇല്ലാതിരുന്നിട്ടും പല രാഷ്ട്രങ്ങളും ചീട്ടു കൊട്ടാരം പോലെ ഛിന്നഭിന്നമായതു നാം കണ്ടണ്ടതാണ്. എന്നാല്‍ വൈവിധ്യം നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യത്തെ ശക്തമായി ഏകോപിപ്പിച്ച് നിര്‍ത്തുന്നതില്‍ അതിനിര്‍ണായക പങ്കാണ് ഇന്ത്യയുടെ മതേതരത്വത്തില്‍ ഊന്നിയുള്ള നിലപാടുകള്‍ വഹിച്ചത്.
എന്നാല്‍ നമ്മുടെ പുകള്‍പെറ്റ മതേതരത്വം നിരവധി ഘട്ടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുണ്ടണ്ട്. ഒളിഞ്ഞും തെളിഞ്ഞും പ്രതിലോമകാരികളായ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ മതേതരത്വത്തിന് ആഘാതമേല്‍പിക്കും വിധം ഒട്ടനവധി സംഭവപരമ്പരകളിലൂടെ പ്രവര്‍ത്തിച്ചു പോന്നിട്ടുള്ള സ്ഥിതിവിശേഷം ഇന്ത്യയിലെ മതേതര വിശ്വാസികള്‍ക്ക് അഭിമുഖീകരിക്കേണ്ടണ്ടി വന്നിട്ടുണ്ടണ്ട്. ബാബ്‌രി മസ്ജിദ് പൊളിച്ചതിലും ഗുജറാത്ത്, മുംബൈ വംശഹത്യയിലും മുറാദാബാദ്, ഫൈസാബാദ്, മാരേഗാവ് കൂട്ടക്കൊലകളിലും മാറാട് സംഭവത്തിലും പശു ഇറച്ചിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന അസഹിഷ്ണുത നീക്കങ്ങളിലുമെല്ലാം ഇതു നാം ദര്‍ശിച്ചവരാണ്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് യാതൊരു ഭംഗവും വരുത്താതെ നമുക്കു മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടണ്ട്. ഇതിന്റെ പ്രധാന ഘടകം രാഷ്ട്രത്തിന്റെ ആന്തരികവും ആത്മീയവുമായ ചോദന മതേതരത്വമാണെന്ന വസ്തുത തിരിച്ചറിയുന്നവരും ഉള്‍ക്കൊള്ളുന്നവരുമാണ് ഭാരതീയര്‍ എന്നതാണ്.
ആചാരാനുഷ്ഠാനങ്ങളിലും ജീവിതക്രമത്തിലും ഒട്ടേറെ വൈജാത്യം ഉണ്ടെണ്ടങ്കില്‍ കൂടിയും ഇന്ത്യയില്‍ ജനസംഖ്യയില്‍ മൃഗീയ ഭൂരിപക്ഷം ഹിന്ദു സമൂഹമാണ്. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ ഒട്ടും അവഗണിക്കാന്‍ കഴിയാത്ത ശക്തിയുമാണ്. മതന്യൂനപക്ഷങ്ങളില്‍ തന്നെ പ്രബല വിഭാഗം 18 കോടിയോളം വരുന്ന മുസ്‌ലിം ജനവിഭാഗമാണ്. ലോകത്തു തന്നെ ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനവിഭാഗം അധിവസിക്കുന്ന രാജ്യമെന്ന പ്രത്യേകതയും നമുക്കുണ്ടണ്ട്.
നമ്മുടെ അയല്‍പക്കത്തുള്ള മുസ്‌ലിം രാഷ്ട്രങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും ഒട്ടാകെയുള്ളതിന്റെ ഏതാണ്ടണ്ട് അത്ര തന്നെ മുസ്‌ലിംങ്ങള്‍ നമ്മുടെ രാജ്യത്തു വസിക്കുന്നു. അപ്രകാരം സുപ്രധാന വിഭാഗമായ മുസ്‌ലിംകള്‍ എക്കാലവും ദേശീയസ്‌നേഹവും ദേശീയവികാരവും ഉള്‍ക്കൊണ്ടണ്ടു പോന്നിട്ടുള്ളവരാണെന്ന് വിലയിരുത്തുന്നതില്‍ ഒട്ടും തന്നെ അതിശയോക്തിയോ അപാകതയോ ചൂണ്ടണ്ടിക്കാട്ടാന്‍ കഴിയില്ല. മുസ്‌ലിം വിരുദ്ധതയുടെ മഞ്ഞക്കണ്ണടയിലൂടെ ആരെങ്കിലും അവരെ നോക്കിക്കാണാതിരുന്നാല്‍ മാത്രം മതി. അങ്ങനെ നോക്കുന്നവര്‍ക്ക് ഒരുപക്ഷെ മറിച്ചും തോന്നലുണ്ടണ്ടാകാം.
ഇന്ത്യയിലുണ്ടണ്ടാകുന്ന തീവ്രവാദം പൊതുവെ രണ്ടണ്ടു പ്രകാരത്തില്‍ പ്രതിഫലിക്കാറുണ്ടണ്ട്. ഒന്നാമത്തേതു വിഘടന സ്വഭാവത്തോടു കൂടിയ, ബാഹ്യ ശക്തികളുടെ പിന്‍ബലത്താല്‍ നടമാടുന്ന അത്യന്തം അപകടകരമായ ഭീകരതയാണ്. അതാണ് പഞ്ചാബിലും ജമ്മു- കാശ്മീരിലും ബോഡോ കലാപത്തിലും നാം കാണുന്ന ഭീകരത. ഇത്തരം ഭീകരതകളെ നേരിടാന്‍ രാഷ്ട്രത്തിന് ഏറെ വില നല്‍കേണ്ടണ്ടതായി വരുന്നുണ്ട്. രണ്ടണ്ടാമത്തേത് വിദ്വേഷം, അസഹിഷ്ണുത, വിവേചനം, അനീതി, അവഗണന, അസമത്വം, മതസ്പര്‍ദ്ധ തുടങ്ങിയ കാരണങ്ങളാല്‍ ഉത്ഭവിക്കുന്ന തീവ്രവാദമാണ്. ഇത്തരം തീവ്രവാദം അപകടകരമാണെങ്കില്‍ കൂടിയും ഉത്ഭവ കാരണങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ഒഴിവാക്കിയും ഉത്ഭവ കാരണങ്ങള്‍ പരിഹരിച്ചും നമുക്കു തന്നെ പരിശ്രമിച്ചാല്‍ നേരിടാന്‍ കഴിയുന്നതാണ്. ഇക്കാര്യത്തില്‍ ഏറെ ഉത്തരാവാദിത്തം സര്‍ക്കാരിനുണ്ടെണ്ടങ്കിലും സുപ്രധാന പങ്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മറ്റു ബഹുജന സംഘടനകള്‍ക്കും സമൂഹത്തിലെ ഓരോ വ്യക്തിക്കും നിറവേറ്റാനായുണ്ടണ്ട്.
അപ്രകാരം ഉത്തരവാദപ്പെട്ടവര്‍ ആത്മാര്‍ഥതയോടു കൂടി ഈ പാതയില്‍ എത്രമാത്രം സഞ്ചരിക്കാറുണ്ടണ്ട്? അതോ എതിര്‍ദിശയിലാണോ അറിഞ്ഞോ അറിയാതെയോ നാം നീങ്ങാറുള്ളത്? ഇക്കാര്യത്തില്‍ ഒരാത്മപരിശോധനയ്ക്ക് സ്വയം നാം വിധേയരാകേണ്ടണ്ടിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടണ്ടുവന്ന മുത്വലാഖ് നിരോധന നിയമത്തെയും പൗരത്വ നിരോധന നിയമത്തെയും കാണേണ്ടണ്ടത്.
ഒറ്റ പ്രാവശ്യം മൂന്നു ത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന അനാചാരം അനിസ്‌ലാമികമാണെന്നു കണ്ടെണ്ടത്തി സുപ്രിംകോടതി തന്നെ നിയമവിരുദ്ധമാക്കുകയുണ്ടണ്ടായി. എന്നിട്ടും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ സിവില്‍ വ്യവഹാരമായ വിവാഹമോചനത്തില്‍ മുസ്‌ലിംങ്ങള്‍ക്കു മാത്രമായി ക്രിമിനല്‍ കുറ്റം കൊണ്ടണ്ടുവന്നതും നിരോധിക്കപ്പെട്ട മുത്വലാഖ് ചൊല്ലിയെന്നും വിവാഹ മോചനത്തിന് വിധേയമാക്കപ്പെടുന്ന സ്ത്രീ വൈരാഗ്യത്താല്‍ മുത്വലാഖ് ചൊല്ലിയെന്ന് പറഞ്ഞാല്‍ കൂടി ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലഴിക്കുള്ളില്‍ ഇടുന്ന വ്യവസ്ഥയും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഒരിടത്തും ഇല്ലാത്ത വിധം വാദി തന്നെ പ്രതിക്കു വേണ്ടണ്ടി പറഞ്ഞാല്‍ മാത്രമേ ജാമ്യം ലഭിക്കൂവെന്ന വ്യവസ്ഥയും ഈ നിയമപ്രകാരം മൂന്നു വര്‍ഷം ജയിലിലടയ്ക്കപ്പെടുന്ന വ്യക്തി ആ സന്ദര്‍ഭത്തിലും ജീവനാംശം നല്‍കണമെന്ന വ്യവസ്ഥയുള്‍പ്പെടെ യുക്തിരഹിതവും വിവേചനവും അനീതിയും നിറഞ്ഞ മുത്വലാഖ് നിരോധന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടണ്ടുവന്നത് അപ്രസക്തവും അനുചിതവും സുപ്രിംകോടതിയെ അവഹേളിക്കുന്നതുമാണ്. സുപ്രിംകോടതി നിയമവിരുദ്ധമാക്കുമ്പോള്‍ തന്നെ നിയമസാധുത ഇല്ലാതാകുമെന്ന് ആര്‍ക്കാണ് ബോധ്യമാകാത്തത്? എന്നിട്ടും ഇപ്രകാരം വിഭാഗീയത സൃഷ്ടിക്കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടണ്ടുവന്നതിന്റെ ചേതോവികാരം എന്താണ്?
പോരെങ്കില്‍ ഇതാ മുസ്‌ലിംകളോടു വിവേചനം കാണിക്കുന്ന പൗരത്വ നിരോധന ബില്‍ കൂടി. ഈ ബില്‍ കൊണ്ടണ്ടുവന്നതിന്റെ പൊരുളെന്താണ്? ഈ നിയമത്തിലൂടെ മുസ്‌ലിംകളെ മാത്രം ഒഴിവാക്കി പൗരത്വം നല്‍കുന്ന വ്യവസ്ഥ വലിയ വിഭാഗീയത സൃഷ്ടിക്കുന്നതാണ്.
ഈ ബില്ലിന്റെ ഉപജ്ഞാതാക്കള്‍ എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നത്? മുസ്‌ലിം വിരുദ്ധത വ്യാപിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കലാണോ ഇതിനു പിന്നിലെ ഹിഡണ്‍ അജന്‍ഡ?. രാജ്യസ്‌നേഹികളായ വലിയൊരു ജനവിഭാഗത്തിന്റെ മനസുകളില്‍ വിഭാഗീയതയുടെ വിത്തുകള്‍ വിതയ്ക്കുന്നതിന് ഉത്തരവാദപ്പെട്ട അധികാരികള്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒട്ടും ഭൂഷണമല്ല. ഇതു ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്കു കാരണമായേക്കാം.
രണ്ടു യുവ മിഥുനങ്ങളായ ക്രൗഞ്ചപക്ഷികളിലൊന്നിനെ എയ്തുവീഴ്ത്തിയപ്പോള്‍ മാനിഷാദ (അരുത് കാട്ടാളാ) എന്ന് കാട്ടാളനോട് പറയാന്‍ മഹാ മനീഷിയായ ആത്മീയ കവി വാത്മീകി മഹര്‍ഷി നമുക്കുണ്ടണ്ടായിരുന്നു.
കാട്ടാളനു പോലും മനഃപരിവര്‍ത്തനം ഉണ്ടണ്ടാക്കാന്‍ ആ വാക്കുകള്‍ക്ക് ശക്തിയുണ്ടണ്ടായിരുന്നു. എന്നാല്‍ നമ്മുടെ വര്‍ത്തമാന കാലത്ത് അത്രത്തോളം ആത്മീയ ശക്തിയുള്ള നാവുകളെ നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ഓര്‍ത്ത് നാം കണ്ടെണ്ടത്തേണ്ടണ്ടിയിരിക്കുന്നു. വാത്മീകി മഹര്‍ഷിയുടെ ചാരത്തു നിര്‍ത്താനാവില്ലെങ്കിലും ചില നാവുകളെങ്കിലും അധാര്‍മികതയ്‌ക്കെതിരേ ശബ്ദിച്ചിട്ടുണ്ടണ്ട്. അത്തരം നാവുകളെ വിധ്വംസക ശക്തികള്‍ നിശ്ശബ്ദമാക്കിയിട്ടുമുണ്ട്. കല്‍ബുര്‍ഗി, നരേന്ദ്ര ധാവോല്‍ക്കര്‍, ഗോവിന്ദ് പന്‍സാര തുടങ്ങി ഒടുവില്‍ ഗൗരി ലങ്കേഷ് വരെ നിശബ്ദമാക്കപ്പെട്ട നാവുകള്‍ ഒട്ടേറെയാണ്.
(നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."