നവകേരളത്തിനായി സാക്ഷരതാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: മന്ത്രി ചന്ദ്രശേഖരന്
നീലേശ്വരം: നവകേരളസൃഷ്ടിക്കായി സാക്ഷരതാപ്രവര്ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രേരക്, അസിസ്റ്റന്റ് പ്രേരക്മാര്‍ക്കുള്ള ദ്വിദിനപരിശീലനപരിപാടി പടന്നക്കാട് ശാന്തിഗ്രാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് വെളിച്ചം പകരുന്നവരാണ് സാക്ഷരതാപ്രവര്ത്തകരെന്നും സമ്പൂര്ണസാക്ഷരതായജ്ഞം കേരളത്തിലെ കുടുംബങ്ങളില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ വിപ്ലവകരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആദിവാസി, തീരദേശമേഖലസാക്ഷരതയിലും പരിസ്ഥിതി സാക്ഷരതയിലും പുതിയ പരിവര്‍ത്തനങ്ങളുണ്ടാകണം. സാക്ഷരതാപ്രവര്‍ത്തകര്‍ വലിയകര്ത്തവ്യമായും സാമൂഹികഉത്തരവാദിത്തമായും ഈ പ്രവര്ത്തനങ്ങള്ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. സാക്ഷരതാമിഷന്‍ അതോറ്റി സംസ്ഥാന ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. തിരിച്ചറിയല്‍കാര്‍ഡ് വിതരണവും അവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, അബ്ദുള്‍റസാഖ് തായക്കണ്ടി, ഇ പി രാജ്മോഹന്‍, എം മധുസൂദനന്, കെ.വി രാഘവന്മാസ്റ്റര്, പള്ളി വികാരി ഫാദര്‍ ഷിന്റോ ആലപ്പാട്, വി.വി ശ്യാംലാല്‍, ടി.വി ശ്രീജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."