HOME
DETAILS
MAL
അന്‍സു ഫാത്തിക്ക് ഇരട്ട ഗോള്‍, ബാഴ്‌സലോണക്ക് ജയം
backup
February 04 2020 | 04:02 AM
ബാഴ്‌സലോണ: ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്ക് ജയം. യുവ താരം അന്‍സു ഫാത്തിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ബാഴ്‌സലോണ 2-1 എന്ന സ്‌കോറിന് ലെവന്റെയെ തകര്‍ത്തത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ 30-ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍ നേടിയത്. അന്‍സു ഫാത്തിയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. 92-ാം മിനുട്ടില്‍ റൂബന്‍ റോച്ചിനായിരുന്നു ലെവന്റെയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സലോണക്ക് 46 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 49 പോയിന്റുണ്ട്. ഈ മാസം 10ന് റയല്‍ ബെറ്റിസിനെതിരേയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."