പ്രതീക്ഷയോടെ അര്‍ജുന്റെ നീന്തല്‍ സമരത്തിന് പര്യവസാനം
പൂച്ചാക്കല്‍: പാലം വേണമെന്ന ആവശ്യവുമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്ജുന് സന്തോഷ് നടത്തിവന്നിരുന്ന നീന്തല്‍ സമരം അവസാനിപ്പിച്ചു.പത്ത് ദിവസം നീണ്ടുനിന്ന നീന്തല്‍ സമരം മാത്രമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. വരും ദിവസങ്ങളില്‍ മറ്റു സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി വ്യക്തമാക്കി .സംസ്ഥാന ബജറ്റില്‍ പാലത്തിനായുള്ള തുക വകയിരുത്തി പാലം നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം.അല്ലെങ്കില്‍ വീണ്ടും നീന്തല്‍ സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു.
ഇന്നലെ നീന്തല്‍ സമരം തുടര്‍ന്നാല്‍ അര്‍ജുന്റെ പിതാവ് പി.ജി. സന്തോഷിനെതിരെയും ജുവനൈല്‍ നിയമപ്രകാരം അര്‍ജുനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൂച്ചാക്കല്‍ പൊലീസ് സന്തോഷിന് കത്ത് നല്കിരുന്നു.തിങ്കളാഴ്ച മുട്ടം ജെട്ടിയില്‍ പോലീസ് സന്നാഹംനിലയുറപ്പിച്ചിരുന്നു.എന്നാല്‍ അര്ജുന് നീന്തുവാന്‍ തയ്യാറായില്ല.സാധാരണ പോലെ നീന്തല്‍ വേഷത്തിലായിരുന്നു അര്ജുന് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിയത്. പിന്നീട് അര്‍ജുന്റെ നീന്തല്‍ സമരംതാല്ക്കാലികമായി നിര്‍ത്തി വെച്ചതായും മറ്റ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു.
പാലം നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പൂത്തോട്ട കെ.പി.എം എച്ച്.എസ.്എസ് വിദ്യാര്‍ഥിയുമായ അര്ജുന് സന്തോഷ് വീടിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്നും പൂത്തോട്ട ബോട്ട് ജെട്ടിയിലേക്കാണ് രാവിലെ രണ്ടു കിലോമീറ്ററോളം നീന്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."