ഇതാണോ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ ഉണ്ടാവുന്ന ഫലം; മോദിയെ ചോദ്യം ചെയ്ത് വീണ്ടും ബി.എസ്.എഫ് ജവാന്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയ ജവാന് തേജ് ബഹാദൂര്‍ പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിക്കുന്ന വീഡിയോയുമായി വീണ്ടും.
എനിക്ക് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഞാന്‍ നേരത്തെ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചതെല്ലാം സത്യമായ കാര്യങ്ങളാണ്. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. ഞാന്‍ ആ വീഡിയോ പുറത്ത് വിട്ടതിനെ തുടര്‍ന്ന് എനിക്ക് പീഡനങ്ങളേല്ക്കേണ്ടി വന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പ്രധാനമന്ത്രിയാണെങ്കില്‍ രാജ്യത്തെ അഴിമതി തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാന്‍ എന്റെ മേഖലയില്‍ നടക്കുന്ന ഒരഴിമതിയെ തുറന്നു കാട്ടി. എന്നിട്ടൊന്നുമുണ്ടായില്ല. ഇതാണോ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ ഉണ്ടാവുന്ന ഫലം? അദ്ദേഹം ചോദിക്കുന്നു.
തന്റെ ഫെയ്സ്ബുക്ക് സൃഹൃത്തുക്കളില്‍ 17% പാകിസ്താനികളാണെന്നുള്ള പ്രചരണത്തോടും തേജ് ബഹാദൂര്‍ പ്രതികരിച്ചു. കഴിഞ്ഞ ജനുവരി 10 മുതല്‍ തന്റെ ഫോണ്‍ പിടിച്ചെടുക്കുകയും തന്റെ അനുവാദമില്ലാതെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു.
നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ തേജ് ബഹാദൂര്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് ബിഎസ്എഫ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."