HOME
DETAILS
MAL
നടി ആക്രമിക്കപ്പെട്ട സംഭവം; വീഡിയോ പ്രചാരം തടയണമെന്ന് സുപ്രിംകോടതി
backup
February 27 2017 | 11:02 AM
ന്യൂഡല്‍ഹി: നടിക്കെതിരായ അക്രമത്തിന്റെ വീഡിയോ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഫെയ്സ്ബുക്കില്‍ നടക്കുന്ന പ്രചാരം തടയണമെന്ന് സുപ്രിംകോടതി. ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടി എടുക്കാന്‍ ഫെയ്സ്ബുക്കിന് കോടതി നിര്‍ദേശം നല്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമ പ്രചാരണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുനിതാ കൃഷ്ണന് നല്കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
തമിഴ് ഭാഷയിലുള്ള പേജിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന് സുപ്രിം കോടതിയെ സമീപിച്ചത്. കാറില്‍ ആക്രമിക്കപ്പെട്ട നടിയുടെ വീഡിയോ കൈവശമുണ്ടെന്ന് കാണിച്ച് നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."