കൗതുകമുണ്ട് പക്ഷേ...
രാജപുരം: ഇരുതലയുള്ള പാമ്പിനെ കണ്ടിട്ടുണ്ട് എന്നാല്‍ ഇരുതലയുമായി പിറന്ന പശുക്കുട്ടി എന്നത് അധികമാരും കാണാത്ത കാഴ്ചയാണ്. ഒടയംചാല്‍ കൂയ്യങ്ങാട്ടെ കാക്കാം പറമ്പില്‍ ഷാജി മാത്യുവിന്റെ വീട്ടില്‍ ഇരുതലയുമായി പിറന്ന പശുക്കുട്ടി കാണികള്‍ക്ക് കൗതുകമാവുകയാണ്.
കന്നുകുട്ടി പരിപാലന പദ്ധതിയില്‍ വാങ്ങിയ സങ്കരവര്‍ഗത്തില്‍പെട്ട പശുവാണ് കഴിഞ്ഞ ദിവസം ഇരുതലയും ഒറ്റ ഉടലുമായുള്ള പശുക്കിടാവിനു ജന്മം നല്‍കിയത്. ഇരുതലകളും ഒട്ടിച്ചേര്‍ന്ന നിലയിലാണ്. തലകള്‍ ചേരുന്ന ഭാഗത്ത് ഒരു കണ്ണും ഇരുഭാഗത്തും ഓരോ കണ്ണുകളുമാണുള്ളത്.
തലയുടെ ഭാരം കാരണം എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല. രണ്ട് അന്നനാളങ്ങളുണ്ട്. സ്വയം പാലുകുടിക്കാന്‍ സാധിക്കാത്ത പശുക്കുട്ടിക്ക് കുപ്പിയില്‍ പാല്‍ കൊടുക്കാനുള്ള വീട്ടുകാരുടെ ശ്രമവും പരാജയപ്പെട്ടു.
എന്നാല്‍ നാലു ദിവസത്തിലധികം കിടാവ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നു പരിശോധന നടത്തിയ വെറ്ററിനറി ഡോകടര്‍മാരുടെ വാക്കുകള്‍ ഏറേ വേദനയോടെയാണ് നാട്ടുകാരും വീട്ടുകാരും കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."