കേരളത്തെ കലാപ ഭൂമിയാക്കിയതിന്റെ ഉത്തരവാദി പിണറായി: കെ. മുരളീധരന്‍
കോഴിക്കോട്: ശബരിമല വിഷയത്തില്‍ കേരളത്തെ കലാപ ഭൂമിയാക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസുമാണെന്ന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍.
കോഴിക്കോട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകല്‍ ശത്രുവും രാത്രി മിത്രവുമായി നടന്നിട്ട് കേരളത്തിലെ യു.ഡി.എഫിനെ തകര്‍ക്കാനാണ് സി.പി.എമ്മും ആര്‍.എസ്.എസും ശ്രമിക്കുന്നത്.
ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പറ്റിയ ആളെ തന്നെയാണ് സംഘാടകര്‍ ഉദ്ഘാടനത്തിന് വിളിച്ചത്. അതിതീവ്ര സ്വഭാവമുള്ളവരും മാവോയിസ്റ്റുകളും പങ്കെടുക്കുന്നതിനാല്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിന്‍മാറിയത്.
എന്നാല്‍, അതേ പരിപാടിയില്‍ ശബരിമല ദര്‍ശിച്ചെന്ന് പറയുന്ന ബിന്ദുവും കനകദുര്‍ഗയും പങ്കെടുത്തിരുന്നു. ഇവര്‍ രണ്ടുപേരും തീവ്രസ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പത്മകുമാറും ദേവസ്വം മന്ത്രിയും വാക്കുമാറ്റിപ്പറയുകയാണ്. ഒളിമ്പിക്‌സില്‍ വാക്കുമാറ്റിപ്പറയല്‍ എന്ന ഒരു ഇനമുണ്ടെങ്കില്‍ സ്വര്‍ണ മെഡല്‍ പത്മകുമാറിനും വെള്ളിമെഡല്‍ ദേവസ്വം മന്ത്രി കടകംപള്ളിക്കുമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."