ആരോപണത്തില്‍ കഴമ്പില്ല, ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പൊലിസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചതിനു പിന്നാലെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പൊലിസ് കേസ് അവസാനിപ്പിച്ചു.
സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിച്ചത്. ഇതോടെ മുന്‍ ഡി.ജി.പിക്ക് വീണ്ടും നാണക്കേടായി.
ഗൂഡാലോചന, േൈകയറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ തെറ്റാണെന്ന് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കന്റോണ്‍മെന്റ് സി. ഐ അനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കടവില്‍ റഷീദ് ഉന്നയിച്ച ചോദ്യം ടി.പി സെന്‍കുമാറിനെ ക്ഷുഭിതനാക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് സെന്‍കുമാര്‍ അപമര്യാദയോടെ പെരുമാറുകയും കൂടെയുള്ളവര്‍ ഇദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ശ്രമിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെയാണ് മുഖം രക്ഷിക്കാനായി സെന്‍കുമാര്‍ വ്യാജ പരാതി നല്‍കിയത്. തുടര്‍ന്നാണ് കടവില്‍ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ടി.പി സെന്‍കുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് പി.ജി സുരേഷ് കുമാറിനെതിരെയും ഗൂഢാലോചന ആരോപിച്ച് കേസ് എടുക്കുകയായിരുന്നു.
കേസ് അവസാനിപ്പാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. പൊലിസിന്റേത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവും നിയമസഭയില്‍ നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."