വെള്ളമൂറ്റുന്നതായി പരാതി
പെരുമ്പാവൂര്‍: കുടവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പുല്ലുവഴിയില്‍ സ്വകാര്യ കുപ്പിവെള്ള കമ്പനി അധികൃതമായി വെള്ളമൂറ്റുന്നതായി പരാതി.
രായമംഗലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷമായി ഒന്നിലധികം കുഴല്‍കിണറുകളില്‍ നിന്നായി ജലമൂറ്റുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരത്തിലുള്ള ഭൂഗര്‍ഭ ജലമൂറ്റല്‍ മൂലം സമീപത്തെ വീടുകളിലെ കിണറുകള്‍ വറ്റിവരളുന്ന അവസ്ഥയാണ്.
കമ്പനിയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് ഭരണസമിതിയും മറ്റ് ഉദ്യോഗസ്ഥരും അനുകൂലമാണെന്നും വിവരാവകാശ നിയമപ്രകാരം ഭൂഗര്‍ഭജല അതോറിറ്റിയുടേയോ ഗ്രാമപഞ്ചായത്തിന്റേയോ രേഖകള്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
ഇത് സംബന്ധിച്ച് വിജിലന്‍സ് അധികാരികള്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പറയുന്നു. ഇതിനെതിരേ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."