പൂട്ടിയ ഹോസ്റ്റല്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഓഫിസ് ഉപരോധിച്ചു
കൊച്ചി: മഹാരാജാസ് കോളജിലെ പൂട്ടിയ മെന്‍സ് ഹോസ്റ്റലില്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധിച്ചു.
വെള്ളവും വൈദ്യുതിയും നിഷേധിച്ച് കഴിഞ്ഞ ഒന്നരമാസമായി ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അധികൃതര്‍ തടയുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 41 പേരാണ് മെന്‍സ് ഹോസ്റ്റലിലുള്ളത്. മൂന്ന് നില കെട്ടിടത്തിന്് ബലക്ഷയമുണ്ടെന്ന് അധ്യാപക സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു അവധിക്കാലത്ത് ഹോസ്റ്റല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇത് പിഡബ്ല്യൂഡിയുടെ റിപ്പോര്‍ട്ടാണെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെയും അധ്യാപകരെയും അധികൃതര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെട്ടിടം പരിശോധിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വെള്ളവും വൈദ്യുതിയും നിഷേധിച്ചു.
റേഷന്‍ ഇല്ലാതാക്കിയും മെസ്സ് അടച്ചും അധികൃതര്‍ വിദ്യാര്‍ഥികളെ ദ്രോഹിക്കുകയായിരുന്നു. നിലവിലെ അന്തേവാസികളെ പുതിയ സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചശേഷമെ ഹോസ്റ്റല്‍ പൊളിക്കാന്‍ പാടുള്ളുവെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ഹോസ്റ്റല്‍ നിര്‍മിക്കാനുള്ള ഫണ്ട് കെഎംആര്‍എലില്‍ നിന്നും ഉറപ്പാക്കുകയും വേണം. വൈദ്യുതി നിഷേധിച്ചതോടെ താഴെയുള്ള ടാങ്കില്‍ നിന്നും മൂന്നാംനിലയിലേക്ക് വെള്ളം തലച്ചുമടായികൊണ്ടുപോകേണ്ട അവസ്ഥയാണ്. കാഴ്ചശക്തിയില്ലാത്ത കുട്ടികളെയാണ് ഇത് ഏറെ ബാധിച്ചത്.
പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലാതെ കുട്ടികള്‍ പ്രായസപ്പെടുകയാണ്. ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് വെളിച്ചമില്ലാതെ ഇരുട്ടില്‍ പഠിക്കേണ്ട സ്ഥിതിയാണ്. അധ്യയനം ആരംഭിച്ചിട്ടും പുതിയ താമസക്കാരെ പ്രവേശിപ്പിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായിട്ടില്ല.
ഉപരോധത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തി പൊലിസ് എത്തി പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയുമായി ചര്‍ച്ച നടത്തി. ഹോസ്റ്റല്‍ വിഷയം ചൊവ്വാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വി.എം ജുനൈദ്, യൂനിറ്റ് സെക്രട്ടറി അശ്വിന്‍ പി. ദിനേശ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."