വനത്തിലെ നീര്‍ച്ചാലുകള്‍ വറ്റി വന്യജീവികള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക്
മറയൂര്‍: പ്രധാന കാര്‍ഷികമേഖലയായ മറയൂര്‍ കാന്തല്ലൂര്‍ പ്രദേശത്തെ കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തില്‍ വന്യജീവികള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നു. കാട്ടാനയും കാട്ടുപോത്തിന്‍ കൂട്ടവുമാണ് വ്യാപകമായി കൃഷിനശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ഹെക്ടര്‍കണക്കിനുവരുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ക്കുള്ളില്‍ കയറിപ്പറ്റുന്ന കാട്ടുപോത്തിന്‍ കൂട്ടത്തെ തിരികെ കാട്ടിലേക്ക് തുരത്തുക ശ്രമകരവും അപകടവുമാണ്. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെട്ടുകാട്, കാരയൂര്‍, കീഴാന്തൂര്‍ എന്നിവടങ്ങളിലാണ് ദിവസങ്ങളായി കാട്ടുപോത്തിന്‍കൂട്ടം ഇറങ്ങി കരിമ്പ്, കാപ്പി, വാഴ എന്നിവ ഉള്‍പ്പെടെ കൃഷി നശിപ്പിക്കുന്നത്. കീഴാന്തൂര്‍ സ്വദേശികളായ പരമന്‍, രാജാമണി എന്നിവരുടെ തോട്ടങ്ങളിലാണ് നാശം സംഭവിച്ചിരിക്കുന്നത്. വെട്ടുകാട് ഭാഗത്ത് ജനവാസകേന്ദ്രങ്ങളില്‍ പകല്‍സമയത്തുപോലും കാട്ടുപോത്തുകള്‍ ഒറ്റയായും കൂട്ടമായും ചുറ്റിത്തിരിയുന്നുണ്ട്.
വന്യമൃഗശല്യം രൂക്ഷമായിട്ടും വനാതിര്‍ത്തികളില്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചിട്ടില്ല.
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ വന്യജീവി സങ്കേതം, ആനമുടി ഷോല നാഷണല്‍ പാര്‍ക്ക്. ആനമല ടൈഗര്‍ റിസര്‍വ് എന്നീ വന്യജീവി മേഖലകളാണ് മറയൂരിലെ കാര്‍ഷിക മേഖലയ്ക്കുചുറ്റും മനുഷ്യനും വന്യമൃഗങ്ങളും നിരന്തരം നേര്‍ക്കുനേര്‍ വരുന്നത്.
ഇവിടെ സൗരോര്‍ജവേലികള്‍ സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിട്ടും വനംവകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."