HOME
DETAILS
MAL
കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം
backup
June 13 2016 | 20:06 PM
കിനാലൂര്‍: വട്ടോളി ബസാറില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ ബി.ജെ.പി-ആര്‍.എസ്.എസ് അക്രമം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അക്രമത്തില്‍ കെ.കെ റഹീസ് (പനങ്ങാട് മണ്ഡലം കെ.എസ്.യു പ്രസിഡന്റ് ), മുഹമ്മദ് ജിഷാല്‍ (പനങ്ങാട് മണ്ഡലം കെ.എസ്.യു വൈസ് പ്രസിഡന്റ് ) എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വട്ടോളി ബസാറില്‍ പ്രകടനവും യോഗവും നടത്തി. യോഗത്തില്‍ ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, ജൈസല്‍ അത്തോളി, കെ.എം അഭിജിത്, ആര്‍. ഷെഹിന്‍, സജേഷ്, വൈശാഖ് കണ്ണോറ, രോഹിത് പുല്ലങ്കോട്, രംഗീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."