ഭരണപരിഷ്‌കാര ചെയര്‍മാന് അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ഭരണപരിഷ്‌കാര കമ്മിഷന്‍ ഓഫിസിലെ അസൗകര്യങ്ങളെക്കുറിച്ച് ചെയര്‍മാന്‍ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫിസും ശമ്പളവും മറ്റാനുകൂല്യങ്ങളും ഇല്ലെങ്കിലും അദ്ദേഹത്തിന് അതൃപ്തിയില്ല. കമ്മിഷനിലെ അംഗങ്ങള്‍, പേഴ്‌സനല്‍ സ്റ്റാഫ് എന്നിവരുടെ ശമ്പളം, മറ്റാനുകൂല്യങ്ങള്‍ മാസം എത്ര ചെലവ് വരുന്നുണ്ടെന്ന് കണക്കാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
ഇതു സംബന്ധിച്ച് അനില്‍അക്കരയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഭരണപരവും അക്കാദമികവുമായ വിഷയങ്ങള്‍ പഠനവിധേയമാക്കാനും പരിശോധിക്കാനും അനുയോജ്യമായ ഇടം എന്ന നിലക്കാണ് ഐ.എം.ജി ആസ്ഥാനമായി ഓഫിസ് അനുവദിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മുമ്പ് വി.എസ് അച്യുതാനന്ദന്‍ ഓഫിസിലെ അസൗകര്യങ്ങളെ കുറിച്ച് പരസ്യമായി രംഗത്തുവന്നത് വിവാദമായിരുന്നു. കമ്മിഷന് സെക്രട്ടേറിയറ്റില്‍ സ്ഥലം അനുവദിക്കണമെന്ന വി.എസിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു. മാത്രമല്ല, ഐ.എം.ജിയില്‍ അനുവദിച്ച ഓഫിസിലെ അസൗകര്യങ്ങളെ കുറിച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് വി.എസ് രംഗത്തുവരുകയും ചെയ്തു. വസ്തുത ഇതായിരിക്കെയാണ് ചെയര്‍മാന്‍ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വിചിത്ര വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."