HOME
DETAILS

കനകക്കുന്നില്‍ പൂത്തുലയും വസന്തോത്സവം: വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്‌വര

  
backup
January 15 2019 | 06:01 AM

%e0%b4%95%e0%b4%a8%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b4%af

തിരുവനന്തപുരം: വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയില്‍ ജലത്തിനടിയിലെ ഈ മനോഹാരിത കണ്‍നിറയെ കാണാം. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദര്‍ശനത്തില്‍ വിദേശത്തും നാട്ടിലുമുള്ള നൂറോളം ചെടികള്‍ അണിനിരത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന ജലസസ്യമായ കടുകുപച്ചയാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സ്റ്റാളിലെ മുഖ്യ ആകര്‍ഷണം.പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങള്‍ക്ക് ആസ്വാദകര്‍ ഏറെയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇവയുടെ മനോഹര പ്രദര്‍ശനം സംഘടിപ്പിക്കാന്‍ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്. ജലനാഗച്ചെടി, നീര്‍വാഴ, ഷേബ, കാട്ടുണിണര്‍വാഴ, ജലച്ചീര, മാങ്ങാനാറി തുടങ്ങി രൂപത്തിലും പേരിലും കൗതുകമുണര്‍ത്തുന്നവയാണ് എല്ലാം. ജലസസ്യങ്ങളില്‍ അപൂര്‍വമായ ഇരപിടിയന്‍ സഞ്ചിച്ചെടിയും പ്രദര്‍ശനത്തിനുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം കണ്ടുവരുന്ന കിണര്‍വാഴ, കണ്ണൂരിലെ മാടായിയില്‍ മാത്രമുള്ള കൃഷ്ണാമ്പല്‍ എന്നിവയും സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു.

പൈതൃക ഗ്രാമം കാണാം,  സര്‍ഗാലയത്തിലേക്കു വരൂ


തിരുവനന്തപുരം: കേരളത്തിലെ അഞ്ചു പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിന്റെ സുന്ദര കാഴ്ചയാകുന്നു.
പൈതൃക ഗ്രാമങ്ങളില്‍നിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് സര്‍ഗാലയയിലുള്ളത്.
കോഴിക്കോട് ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്ക് പിന്നില്‍.
വിവിധ രൂപങ്ങളിലുള്ള മണ്‍പാത്ര നിര്‍മാണം സര്‍ഗാലയയില്‍ നേരിട്ടു കാണാം. നിലമ്പൂര്‍, അരുവാക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാരാണു തത്സമയം മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നത്.
മുട്ടത്തറയില്‍നിന്നുള്ള ദാരുശില്‍പ്പകലയും സര്‍ഗാലയില്‍ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീര്‍ത്ത ശില്‍പ്പങ്ങള്‍ വാങ്ങാം. പെരുവമ്പില്‍നിന്നുള്ള വാദ്യോപകരണങ്ങള്‍, പയ്യന്നൂര്‍ തെയ്യം, ചേര്‍ത്തലയില്‍നിന്നുള്ള കയര്‍ ഉത്പന്നങ്ങള്‍ എന്നിവയും സര്‍ഗാലയയിലുണ്ട്.
ദേശീയ അന്തര്‍ദേശീയ പ്രദര്‍ശനങ്ങളില്‍ വമ്പന്‍ വിപണിയുള്ള കരകൗശല ഉല്‍പന്നങ്ങളാണ് സര്‍ഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന 20 വരെ സര്‍ഗാലയുള്ള സ്റ്റാളില്‍ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago