ദേശീയപാത വികസനം: പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം
കൊല്ലം: ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും റവന്യു വകുപ്പിന്റെയും കണ്‍സള്‍ട്ടിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.
കമ്മിറ്റി സംയുക്തമായി പരിശോധന നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. കലക്ടര്‍ പരാതിക്കാരെ നേരില്‍ കേള്‍ക്കുകയും ആവലാതികള്‍ക്ക് നിയമാനുസരണം പരിഹാര നിര്‍ദേശമുണ്ടാകണം. കലക്ടറും നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനീയരും നടത്തിയ പ്രാഥമിക പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംയുക്ത പരിശോധന അനിവാര്യമാണ്. ബൈപാസ് സ്ഥലമെടുക്കുന്നതിന് അംഗീകരിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍നിന്നു വ്യതിചലിച്ചു കൊണ്ടുള്ള നടപടികളാണ് പരാതിക്ക് കാരണമായിട്ടുള്ളത്. മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."