നഗരസഭാ കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയില്‍
കരുവന്നൂര്‍: ബംഗ്ലാവ് ജങ്ഷനില്‍ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരസഭാകെട്ടിടമാണ് പൊളിഞ്ഞു വീഴാറായ അവസ്ഥയില്‍ സ്ഥിതിചെയ്യുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊറുത്തിശ്ശേരി പഞ്ചായത്തായിരുന്ന കാലത്തു നിര്‍മിച്ചതാണ് ഈ കെട്ടിടം. കരുവന്നൂര്‍ പോസ്റ്റ് ഓഫിസ് അടക്കം ഒന്‍പതോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ തുടരുന്നത്.
നിര്‍മാണത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയ കെട്ടിടത്തിന്റെ മേല്‍ക്കുര പഞ്ചായത്ത് ട്രസ് മേഞ്ഞിരുന്നു. ഈ ട്രസടക്കം ഇപ്പോള്‍ പകുതിയും പൊളിഞ്ഞ അവസ്ഥയിലാണ്. 2002ല്‍ പൊറുത്തിശ്ശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയില്‍ ലയിപ്പിച്ചതിനു ശേഷം യാതൊരു വിധ അറ്റകുറ്റപ്പണികളും കെട്ടിടത്തില്‍ നടത്തിയിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ എം.കെ കൃഷ്ണകുമാര്‍ പറയുന്നു.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ പറ്റി പലതവണ നഗരസഭയില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു വ്യാപാരികള്‍ പറയുന്നു. 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി അറ്റകുറ്റപ്പണികള്‍ക്കായി തുക മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് ആരോപണമുണ്ട്. കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ വരുന്ന വര്‍ഷക്കാലത്തിനു മുന്‍പ് അറ്റകുറ്റപണികള്‍ തീര്‍ത്തില്ലെങ്കില്‍ വരാനിരിക്കുന്നത് ദുരന്തവാര്‍ത്തയായിരുക്കുമെന്ന് വ്യാപാരികളും നാട്ടുക്കാരും ഓര്‍മിപ്പിക്കുന്നു.
ഈ കെട്ടിടത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നഗരസഭ സുവര്‍ണ ജൂബിലി മന്ദിരവും വൈദ്യുതി ലഭിയ്ക്കാത്തതിനാല്‍ പൂട്ടികിടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം എട്ടുവര്‍ഷത്തിലധികം പിന്നിട്ടിട്ടുണ്ട്. എന്നിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."