HOME
DETAILS

സി.എ.എ അനുകൂലികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന സംഘ്പരിവാര്‍ വ്യാജപ്രചാരണം പൊളിയുന്നു

  
backup
February 06 2020 | 02:02 AM

%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%8e-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81


കുറ്റിപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂര്‍ ചെറുകുന്ന് എസ്.സി കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമം. നേരത്തെ വ്യാജവാര്‍ത്ത ദേശീയതലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തുകാര്‍ തന്നെ തള്ളിക്കളഞ്ഞതോടെയാണ് വിഷയം വീണ്ടും സജീവമാക്കുന്നത്. ചെറുകുന്ന് കോളനിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ക്ക് കുടിവെള്ളം വിലക്കിയെന്നാണ് സംഘ്പരാവാര്‍ വ്യജപ്രചാരണം നടത്തുന്നത്. എന്നാല്‍ കോളനി നിവാസികള്‍ തന്നെ തങ്ങള്‍ക്ക് ആരും കുടിവെള്ളം വിലക്കിയിട്ടില്ലെന്നു പറഞ്ഞ് രംഗത്തുവന്നതോടെ സംഘ്പരിവാര്‍ വ്യാജപ്രചാരണം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്.
പ്രദേശത്ത് കുടിവെള്ള പദ്ധതി തകരാറായതിനാല്‍ എട്ടു മാസമായി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് സ്വദേശിയായ അശ്‌റഫ് വെളേരി തന്റെ ഉടമസ്ഥതയിലുള്ള കിണറ്റില്‍നിന്ന് പ്രദേശത്തെ വിവിധ വീടുകളിലേക്ക് താല്‍ക്കാലികമായി വെള്ളം കൊണ്ടുപോകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി. ഈ കിണറ്റില്‍ അയല്‍വാസിയായ സൈനുദ്ദീന്‍ ഉള്‍പ്പെടെ 15 കുടുംബങ്ങള്‍ മോട്ടോറുകള്‍ സ്ഥാപിക്കുകയും ചെയ്തു. വീട്ടിലേക്ക് എത്തിക്കുന്ന വെള്ളത്തില്‍നിന്ന് സൈനുദ്ദീന്‍ അയല്‍വാസികള്‍ക്കും കുടിവെള്ളം നല്‍കിയിരുന്നു. അതിനിടെ, വേനല്‍ ശക്തമായതോടെ വെള്ളം മിതമായി എടുക്കണമെന്ന് അയല്‍വാസികളോട് സൈനുദ്ദീന്‍ പറഞ്ഞു. ഇതാണ് സി.എ.എ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന തരത്തില്‍ സംഘ്പരിവാര്‍ വ്യാജപ്രചാരണം നടത്തുന്നത്. വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ പൊതുനിര്‍ദേശം നല്‍കിയതല്ലാതെ വെള്ളം എടുക്കുന്നതില്‍നിന്ന് ആരെയും തടഞ്ഞിട്ടില്ലെന്ന് സൈനുദ്ദീന്‍ വ്യക്തമാക്കി. ആരെയും ഇന്നുവരെ വെള്ളം എടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് സ്ഥലം ഉടമ അഷ്‌റഫ് വെളേരിയും പറയുന്നു. സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നതു പോലെ വെള്ളം എടുക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും കുടിവെള്ളക്ഷാമം കാരണം ഉപയോഗം പരിമിതപ്പെടുത്തണമെന്ന അഭിപ്രായം മാത്രമാണ് സൈനുദ്ദീന്‍ നടത്തിയതെന്നും കോളനി നിവാസികള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വിഷയത്തിനു വര്‍ഗീയനിറം കൊടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അതിനിടെ, കലക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം തിരൂര്‍ തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഒരു പ്രശ്‌നവുമില്ലെന്നും പുറമെ നിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ചെറുകുന്ന് കോളനി ഉള്‍പ്പെടെയുള്ള തകരാറിലായ 16 ചെറുകിട കുടിവെള്ള പദ്ധതികള്‍ കേടുപാടുകള്‍ തീര്‍ത്ത് മാര്‍ച്ച് രണ്ടാം വാരത്തില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമദ് കുട്ടിയും വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാരയും പറഞ്ഞു. സ്ഥലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ സര്‍വകക്ഷി യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago