HOME
DETAILS

ബ്യുട്ടി പാർലറുകൾ സഊദി വൽക്കരിക്കാൻ ആളെ കിട്ടാനില്ല; പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു 

  
backup
January 15 2019 | 12:01 PM

5654654645312312312-2
റിയാദ്: രാജ്യത്ത് ബ്യുട്ടി പാർലറുകൾ സഊദിവൽക്കരിക്കുന്നതിന്റെ മുന്നോടിയായി ഈ മേഖലയിലേക്ക് സ്വദേശികളെ തയ്യാറാക്കാൻ അധികൃതർ തയ്യാറെടുപ്പുകൾ തുടങ്ങി. ഇതിനായി സഊദി യുവതികൾക്ക് പരിശീലനം നൽകുന്നതിന് അക്കാദമി തുടങ്ങാൻ നീക്കമുള്ളതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വനിത ബ്യൂട്ടി പാർലറുകൾ നേരിടുന്ന തടസ്സങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് പാർലർ ഉടമകളായ വനിതാ വ്യവസായികൾ ജിദ്ദ മേയർ എൻജിനീയർ സ്വാലിഹ് അൽതുർക്കിയുമായി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്യൂട്ടി പാർലർ മേഖലയിൽ സഊദിവൽക്കരണം വേഗത്തിലാക്കുന്നതിന് അക്കാദമി തുടങ്ങാൻ ബന്ധപ്പെട്ടവർ നീക്കം തുടങ്ങിയത്.
 
        ബ്യൂട്ടി പാർലർ മേഖലയിലെ ഏതാനും തൊഴിലുകളിൽ നിയമിക്കുന്നതിന് യോഗ്യരായ സഊദി വനിതകളെ തീരെ കിട്ടാനില്ല. ഇത്തരം തൊഴിലുകളിൽ വിദഗ്ധർ പരിശീലനം നൽകുന്ന അക്കാദമിയുണ്ടെങ്കിൽ ഈ മേഖലയിൽ സഊദിവൽക്കരണം എളുപ്പമാകുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. ജിദ്ദയിൽ പതിനയ്യായിരത്തോളം ലേഡീസ് ബ്യൂട്ടി പാർലറുകളുണ്ടെന്നാണ് കണക്ക്. ഈ മേഖലയിൽ സഊദി വൽക്കരണം കൊണ്ടുവന്നാൽ, വനിതകൾക്ക് നല്ലൊരു ശതമാനം ജോലിയും നൽകാനാവുമെന്നാണ് അധികൃതർ കരുതുന്നത്. ബ്യൂട്ടി പാർലർ മേഖലയിൽ വിജയകരമായി സഊദി വൽക്കരണം നടപ്പാക്കുന്നതിന് സഊദി യുവതികൾക്ക് ഈ മേഖലയിലെ തൊഴിലുകളിൽ മികച്ച നിലയിൽ പരിശീലനം നൽകുന്ന അക്കാദമി സ്ഥാപിക്കൽ പ്രധാനമാണെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ബ്യൂട്ടി പാർലർ കമ്മിറ്റി വൈസ് പ്രസിഡന്റ് ഈമാൻ ആശൂർ പറഞ്ഞു.
 
        പതിനായിരം റിയാൽ വരെ വേതനം ലഭിക്കുന്ന മെയ്ക്കപ്പ് വിദഗ്ധരായ സ്വദേശി യുവതികൾ അല്പമെങ്കിലും ലഭ്യമാണെങ്കിലും  ഹെയർ സ്റ്റൈൽ, ഹെയർ ഡൈ, മസാജിംഗ്, മൊറോക്കൻ സ്പാ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ സഊദി വനിതകളെ കിട്ടാനില്ല. ഹെയർ സ്റ്റൈൽ, ഹെയർ ഡൈ വിദഗ്ധർക്ക് പന്ത്രണ്ടായിരം റിയാൽ വരെ വേതനം ലഭിക്കുന്നതായാണ് കണക്കുകൾ.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago