ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം; വാഹന ജാഥ സമാപിച്ചു
ഗൂഡല്ലൂര്‍: മാര്‍ച്ച് 11ന് തിരുനെല്‍വേലിയില്‍ സംസ്ഥാന മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നീലഗിരി ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന വാഹന ജാഥ സമാപിച്ചു.
സമാപനദിവസമായ ഇന്നലെ സി.എച്ച് നഗറില്‍ നിന്നാരംഭിച്ച ജാഥ കോഴിപ്പാലം, പുളിയമ്പാറ, നാടുകാണി, ദേവാല, അത്തിക്കുന്ന്, ഉപ്പട്ടി, കൂവമ്മൂല, പന്തല്ലൂര്‍, വണ്ണാത്തി വയല്‍. ചുങ്കം എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചേരമ്പാടി ടൗണില്‍ സമാപിച്ചു.
ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി സി.എച്ച്.എം. ഹനീഫ, വൈസ് പ്രസിഡന്റ് നാസര്‍ ഹാജി എരുമാട്, സെക്രട്ടറി വട്ടക്കളരി ഹനീഫ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ റഷീദ് ദേവര്‍ഷോല, ശിഹാബ് ചെമ്പാല, എസ് ശിഹാബുദ്ദീന് ചെമ്പാല, പന്തല്ലൂര്‍ താലൂക്ക് മുസ്്ലിം ലീഗ് സെക്രട്ടറി ഷംസുദ്ദീന് ബിദര്‍ക്കാട്, ആര് അബൂബക്കര്‍, എന്‍.എം അഷ്റഫ് ദേവാല, വി.എം ബഷീര്‍, ശിഹാബ് ഉപ്പട്ടി, സൈതാലി മുസ്്ലിയാര്‍, വി.എം ഷറഫുദ്ദീന്, കെ മുഹമ്മദ്, കെ സൈത് പന്തല്ലൂര്‍, നൂറുദ്ദീന്‍, അന്‍വര്‍ ദാരിമി, അക്ബര്‍ കോഴിപ്പാലം, ചന്ദ്രന് ചേരമ്പാടി, ടി.കെ ശരീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."