പെന്‍ഷന്‍കാരോടുള്ള നിലപാട് സര്‍ക്കാര്‍ തിരുത്തണം: പാച്ചേനി
കണ്ണൂര്‍: പെന്‍ഷന്‍കാരോടുള്ള പിണറായി സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഈക്കോസ് ഓഡിറ്റോറിയത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍ണ്ണം പരിഗണിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും തീര്‍ത്തും വിഭിന്നമായ സമീപനമാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. ഭരണത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ പരിഷ്‌ക്കരണത്തിനുള്ള പഠനത്തിനു പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പെന്‍ഷന്‍കാരെ സര്‍ക്കാരിന് ആവശ്യമില്ലാത്ത മട്ടിലാണ് സര്‍ക്കാരിന്റെ സമീപനമെന്നും സതീശന്‍ പാച്ചേനി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് വി.കെ രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രന്‍, കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി വേലായുധന്‍, ഒ പ്രകാശ്, വി പ്രദീപന്‍, സി.ടി ഗിരിജ, വി.വി ഗോവിന്ദന്‍, കെ.കെ ദിനേശന്‍ സംസാരിച്ചു. കെ.ഡബഌൂ.എ അക്കൗണ്ട് ഓഫിസര്‍ പി.കെ ശശീന്ദ്രന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
ജില്ലാ ഭാരവാഹികളായി ഒ.വി ഒതേനന്‍ (പ്രസിഡന്റ്), പി.കെ ചന്ദ്രന്‍ (സെക്രട്ടറി), കെ.കെ ഗംഗാധരന്‍, എന്‍ മനോരമ, കെ.വി ജയപ്രകാശ് (വൈസ് പ്രസിഡന്റുമാര്‍), ടി.സി ചന്ദ്രന്‍, പി. ശൈലജ, ടി പുരുഷോത്തമന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ ദിനേശന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."