HOME
DETAILS

കെ.പി ബിന്ദു നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍, പി.അശോകന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

  
backup
January 16 2019 | 03:01 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%9a

വടകര: നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണായി സി.പി.എമ്മിലെ കെ.പി ബിന്ദുവിനെയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായി സി.പി.ഐ യിലെ പി.അശോകനെയും തെരഞ്ഞെടുത്തു.
ഇടതു മുന്നണി ധാരണ പ്രകാരം സി.പി.ഐ ലെ പി.ഗീത വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനവും സി.പി.എമ്മിലെ പി.ഗിരീശന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും രാജി വെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കെ.പി.ബിന്ദുവിന് 28 വോട്ടും, എതിരേ മത്സരിച്ച യു.ഡി.എഫിലെ എ.പ്രേമകുമാരിക്ക് 16 വോട്ടും ലഭിച്ചു.
ലോക് താന്ത്രിക് ജനതാദളിലെ രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഭരണ പക്ഷ ബെഞ്ചിലിരുന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കി. ബി.ജെ.പി യുടെ രണ്ട് അംഗങ്ങള്‍ വോട്ട് അസാധുവാക്കിയപ്പോള്‍ യു.ഡി.എഫ് അംഗമായ പി.ശോഭന അസുഖത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്തില്ല. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ യിലെ പി.അശോകന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സത്യപ്രഭ വരണാധികാരിയായിരുന്നു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ഇ.അരവിന്ദാക്ഷന്‍, പി.ഗീത, വി. ഗോപാലന്‍, ടി. കേളു, എം.പി അഹമ്മദ്, കെ.കെ രാജീവന്‍ പ്രസംഗിച്ചു. യു.ഡി.എഫ് വോട്ട് വാങ്ങി വിജയിച്ച എല്‍.ജെ.ഡിയ അംഗങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തത് രാഷ്ട്രീയ വഞ്ചനയാണെന്ന് യു.ഡി.എഫ് പാര്‍ട്ടി കൗണ്‍സില്‍ ലീഡര്‍ ടി. കേളു ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago