HOME
DETAILS

ആശുപത്രിയില്‍ രോഗിയുടെ കുത്തിയിരിപ്പ് സമരം

  
backup
January 16 2019 | 03:01 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95

പയ്യോളി: മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുത്തിയിരിപ്പ് സമരവും പ്രതിഷേധവും അരങ്ങേറി. ഇന്നലെ ഉച്ചക്ക് 3 മണിക്ക് ചികിത്സക്കെത്തിയ നെല്ലേരി മാണിക്കോത്ത് നമ്പൂരി മടത്തിന്‍ മനോജ് ആണ് ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ആശുപത്രി സമയം വൈകീട്ട് ആറുമണി വരെയാണെങ്കിലും ഉച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ സ്ഥലം വിട്ടിരുന്നു. ഡ്യൂട്ടി നഴ്‌സുമാരോട് ഡോക്ടര്‍മാര്‍ എത്തുമോ എന്ന് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ധാരാളം രോഗികള്‍ ഈ സമയം ആശുപത്രിയില്‍ പരിശോധനക്ക് എത്തിയെങ്കിലും തിരിച്ച് പോകുകയാണുണ്ടായത്. എട്ട് ഡോക്ടര്‍മാര്‍ സാധാരണ പരിശോധനക്ക് ഉണ്ടാവാറുണ്ട്. ഉച്ചക്ക് ശേഷം ഹൗസ് സര്‍ജന്‍സാണ് ഉണ്ടാകാറുള്ളത്. ധാരാളം രോഗികള്‍ പരിശോധനക്ക് എത്തിയിട്ടും ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി നല്‍കാതെ ആശുപത്രി അടച്ച് പൂട്ടിയ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. രാത്രി 8 മണിക്ക് കോഴിക്കോട് ഗോവിന്ദപുരത്ത് നിന്ന് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ എത്തി. ഈ സമയം കൂടുതല്‍ പേര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. ആശുപത്രിയിലെ പരിശോധന സമയം വൈകീട്ട് ആറ് വരെയാക്കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരെ കിട്ടാന്‍ പ്രയാസമുണ്ടെന്നും ചൊവ്വാഴ്ച രാവിലെ ജനപ്രതിനിധികളെയും ആശുപത്രി വികസന സമിതി അംഗങ്ങളെയും വിളിച്ച് വരുത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് തീരുമാനമായ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. ഡി.സി.സി സെക്രട്ടറി സന്തോഷ് തിക്കോടി, ഇ.കെ ശീതള്‍ രാജ്, മുജേഷ് ശാസ്ത്രി, ജംഷീര്‍ തിക്കോടി, ബിനു കാരോളി, വടക്കയില്‍ ഷഫീഖ് എന്നിവരാണ് മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  13 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  13 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago