HOME
DETAILS

ആദിവാസി കോളനി വികസന ഫണ്ട് അട്ടിമറിക്കുന്നു

  
backup
January 16 2019 | 04:01 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f

നാദാപുരം: ജില്ലയിലെ ആദിവാസി കോളനികളുടെ വികസനത്തിനു വേണ്ടി അനുവദിക്കപ്പെട്ട ഫണ്ട് അട്ടിമറിച്ചതായി ആരോപണം. ജില്ലയിലെ ആറ് ആദിവാസി കോളനികളുടെ വികസനത്തിനായി 2015ല്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. 2015ല്‍ തന്നെ പ്രവൃത്തി ആരംഭിച്ച് 2017ല്‍ പൂര്‍ത്തിയാക്കണമെന്നുള്ള നിബന്ധനയോടുകൂടി സര്‍ക്കാര്‍ ഏജന്‍സി എഫ്.ഐ.ടി കമ്പനിക്കാണു പദ്ധതിനിര്‍വഹണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല.
കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ കോളനിയിലെ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പുതുപ്പാടിയിലെ കുറുമുരുകണ്ടി കോളനി, വാണിമേല്‍ പഞ്ചായത്തിലെ കുറ്റല്ലുര്‍, പന്നിയേരി, മാടാഞ്ചേരി, വായാട് കോളനി എന്നിവിടങ്ങളിലെ പ്രവൃത്തികളാണ് അലങ്കോലപ്പെട്ടു കിടക്കുന്നത്. പ്രവൃത്തികള്‍ എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നതിനിടയിലും കരാറുകാരനു അഞ്ചു കോടി രൂപയുടെ ബില്ല് പാസാക്കി കൊടുക്കുകയായിരുന്നു. ഇതിന് ഉദ്യോഗതലത്തില്‍ വന്‍ ലോബിയുടെ പിന്തുണയുമുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെ വികസനത്തിനു വേണ്ടി അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ കൃത്യമായി അവര്‍ക്ക് ലഭിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണു ജില്ലയിലെ ആദിവാസി വികസന പദ്ധതിയില്‍ ഞെട്ടിപ്പിക്കുന്ന തിരിമറി നടക്കുന്നത്. കോളനികളിലെ അടിസ്ഥാനവികസനം, റോഡ് നിര്‍മാണം, വീടുകളുടെ പുനരുദ്ധാരണം, വൈദ്യുതീകരണം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കാണു ഫണ്ട് അനുവദിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago