HOME
DETAILS
MAL
ക്രമസമാധാന നില തകര്‍ന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം; അടിയന്തരപ്രമേയത്തിന് നോട്ടിസ്
backup
February 28 2017 | 04:02 AM
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രമുള്ള ഗുണ്ടാപ്രവര്ത്തനമൊന്നും കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 117 പേര്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. 1850 പേരെ മോചിപ്പിക്കുമെന്ന് പ്രചാരണം ശരിയല്ല. നേരത്തെയുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തടവുകാര്‍ക്ക് ഇളവു നല്‍കിയത്. വാടകക്കൊലയാളികള്‍ക്കും പീഢനക്കേസില്‍ പെട്ടവര്‍ക്കും ഇളവ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."