HOME
DETAILS

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസ്

  
backup
January 16 2019 | 04:01 AM

%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa-14

പുല്‍പ്പള്ളി: സബ് രജിസ്ട്രാര്‍ ഓഫീസ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിട്ടും പുതിയ കെട്ടിടമെന്ന ആ വശ്യം ഇപ്പോഴും ചുവപ്പ്‌നാടയില്‍.
ബത്തേരി താലൂക്കിലെ അഞ്ച് വില്ലേജുകളിലെ ആയിരക്കണക്കിന് രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍വഹിക്കുന്ന പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിനാണ് സ്വന്തമായി ഇരിപ്പിടമില്ലാത്തത്. 1982ലാണ് പുല്‍പ്പള്ളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ രണ്ടാമത്തെ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളും രേഖകളും കാരണം ഓഫീസിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ബത്തേരി, മാനന്തവാടി, വൈത്തിരി ഓഫീസുകള്‍ നവീകരിച്ചു മികച്ച സംവിധാനങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. പാടിച്ചിറ, പുല്‍പ്പള്ളി, ഇരുളം, പുറക്കാടി, കൃഷ്ണഗിരി, നടവയല്‍ വില്ലേജുകളുടെ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളുടെ രജിസ്ട്രഷന്‍ പുല്‍പ്പള്ളിയിലാണ് നടക്കുന്നത്. വര്‍ഷം അയ്യായിരത്തോളം ആധാരങ്ങള്‍ നടക്കുന്നുണ്ട്.
പുല്‍പ്പള്ളി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍ഭാഗത്തായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം രജിസ്ട്രാര്‍ ഓഫീസിന് നല്‍കാമെന്ന് നേരത്തെ പഞ്ചായത്ത് സമ്മതിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് കയ്യേറ്റം നടന്നതിനാല്‍ തര്‍ക്കത്തിലാണ്. ഭൂമി കൈമാറിക്കിട്ടാത്തതിനാല്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അതിന് പഞ്ചായത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago