സ്വപ്നം പൂവണിഞ്ഞ ആത്മനിര്‍വൃതിയില്‍ ഷാഫിയും സാലിയും ഇനി മദീനയിലേക്ക്
ജിദ്ദ: മക്കയില്‍ എത്തി വിശുദ്ധ കഅബയുടെ ഖില്ലയില്‍ പിടിച്ച് പ്രാര്‍ഥിച്ചത്തിന്റെ ആത്മ നിര്‍വൃതിയില്‍ ഷാഫിയും സാലിയും. ഇനി മദീനയില്‍ പോവണം. റൗളയിലേക്ക് കണ്ണും നട്ട് സ്വലാത്തിനാല്‍ ചലിക്കുന്ന ചുണ്ടുകളുമായി ശരീരം ഹബീബിലേക്ക് സമര്‍പ്പിച്ച് സലാം പറയണം. തിരു പാദങ്ങള്‍ക്കു കുളിരു പകര്‍ന്ന ജന്നത്തുല്‍ ബഖീഹില്‍ പോയി പ്രാര്‍ഥിക്കണം. മനസും ശരീരവും ജീവിതത്തിന് മുന്നില്‍ ഒരുപോലെ വെല്ലുവിളി ഉയര്‍ത്തിയ ഇരട്ടസഹോദരങ്ങളായ ഷാഫിയുടെയും സാലിയുടെയും ഇനിയുള്ള സ്വപ്‌നം ഇതൊക്കെയാണ്.
കോഴിക്കോട് പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ കഴിഞ്ഞ ദിവസമാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. രാത്രി രണ്ട് മണിയോടെ ആദ്യ ഉംറ പൂര്‍ത്തികരിച്ചു. ഇവരുടെ സഹായത്തിന് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹുമൈദ് മങ്ങാടും അജ്‌നാസും കൂടെയുണ്ടായിരുന്നു.
ഏറെ കാലം മനസ്സില്‍ കാത്ത് സൂക്ഷിച്ച സ്വപ്ന സാക്ഷാത്കാരത്തിന്റെ ആനന്ദത്തിലായിരുന്നു ഇരുവരും.
വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ മക്കയെക്കുറിച്ചും മദീനയെക്കുറിച്ചുമെല്ലാം ഗാനമാലപിക്കാനുള്ള അവസരം കിട്ടുന്ന ഇവര്‍ മസ്ജിദ് ഹറമും കഅ്ബാലയവും അറഫയും മിനയും മറ്റു ചരിത്ര പ്രദേശങ്ങളും നേരിട്ടനുഭവിക്കാനായ ആഹ്ലാദത്തിലാണ്. മക്കയിലെ മിസ്ഫലയിലെ സൈഫു തൈ്വബ ഹോട്ടലിലാണ് ഇവരുടെ താമസം. സ്‌പെഷ്യല്‍ സ്‌കൂള്‍ കാലകായിക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഇവര്‍ ഉംറക്ക് വന്നിട്ടുള്ളത്. കാരക്കാട് പറശ്ശേരി മണ്ണില്‍ അബ്ദുല്‍ റസാഖിന്റെയും സഫിയയുടെയും മക്കളാണ് ഷാഫിയും സാലിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."