അഞ്ചു കോടിയിലധികം ഇന്ത്യക്കാര്‍ വിഷാദ രോഗികള്‍
ന്യൂഡല്‍ഹി: അഞ്ചു കോടിയിലധികം ഇന്ത്യക്കാര്‍ വിഷാദ രോഗം പിടിപെട്ടവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസികമായ തളര്‍ച്ച അഥവാ വിഷാദം.
സാമ്പത്തികമായി താഴ്ന്നതും മധ്യമമായി നിലകൊള്ളുന്നതുമായ രാജ്യങ്ങളിലുമാണ് വിഷാദ രോഗികളെ ഏറ്റവും കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളില്‍ പറയുന്നു. മാനസികമായി ഉത്കണ്ഠ രോഗങ്ങളുള്ളവരുടെ എണ്ണം ഇന്ത്യയില്‍ മൂന്ന് കോടിയാണ്.
2005നും 2015നുമിടക്ക് ലോകത്ത് 18.4 ശതമാനം വിഷാദ രോഗികളുടെ വര്‍ദ്ധനവാണുണ്ടായത്.
2015ല്‍ 7,88,000 പേരാണ് ലോകത്ത് വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചവരുടെ എണ്ണം ഇതിലും അധികമാണ്.
ലോകത്തെ 78 ശതമാനം ആത്മഹത്യകളും താഴ്ന്നതോ മധ്യമ സാമ്പത്തികമായതോ ആയ രാജ്യങ്ങളില്‍ നിന്നാണെന്നും കണക്കുകള്‍ പറയുന്നു. ലോകത്താകമാനം 322 മില്യണ്‍ ജനങ്ങള്‍ വിഷാദരോഗത്തിന് അടിമകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."