ഗവ. ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍
ചെങ്ങന്നൂര്‍: സംസ്ഥാനത്തെ ഗവ. ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി 74 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനവും തൊഴില്‍ അവസരങ്ങളും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ വര്‍ക്ക്‌ഷോപ്പുകളിലെ ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കും. ആയിരക്കണക്കിന് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിക്കുന്നതിന് തൊഴില്‍മേളകള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ പുതുതായി പണികഴിപ്പിച്ച ഓഫിസ് കെട്ടിടം, വ്യാവസായിക പരിശീലന വകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള 'സ്‌പെക്ട്രം 2019', വനിത ഗവണ്‍മെന്റ് ഐ.ടി.ഐ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഐ.ടി.ഐ അങ്കണത്തില്‍ നടന്ന യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷനായി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സ്തുത്യര്‍ഹമായ സേവനവും സാങ്കേതിക സഹായവും എത്തിച്ചുകൊടുത്ത നൈപുണ്യ കര്‍മസേനയില്‍ പങ്കാളികളായ ജില്ലയിലെ വ്യാവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥരെയും പരിശീലനാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.
ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, എം.എച്ച് റഷീദ്, അഡ്വ. ഉമ്മന്‍ ആലുംമൂട്ടില്‍, വി. വേണു, ജോജി ചെറിയാന്‍, ജെബിന്‍ പി. വര്‍ഗീസ്, ജി. വിവേക്, വി.വി അജയന്‍, സുജ ജോണ്‍, എം.എസ് നഹാസ്, ഡോ. എസ്. ജീവന്‍, ജി. സുരേഷ്, ആര്‍. ശ്രീകുമാര്‍, സി.എല്‍ അനുരാധ, കെ. രാജേന്ദ്രന്‍, വി. സജീവ്, സൂസി ആന്റണി, കെ.എല്‍ വിനോദ്, ടി.കെ ഷാജിമോന്‍, എസ്. സുമേഷ്, ജി. മധു സംസാരിച്ചു. ട്രെയിനിങ് ആന്‍ഡ് എംപ്ലോയ്‌മെന്റ് അഡി. ഡയരക്ടര്‍ പി.കെ മാധവന്‍ സ്വാഗതവും ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മിനി മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."