ശോഭ ഡെ പരിഹസിച്ച പൊലിസുകാരന് മുംബൈ ആശുപത്രിയുടെ ചികിത്സാസഹായം
മുംബൈ: പ്രശസ്ത എഴുത്തുകാരിയുടെ പരിഹാസപാത്രമായി മാറിയ ദൗലാത്രാം ജെഗാവത് എന്ന പൊലിസുകാരന് ചികിത്സാ സഹായവുമായി മുംബൈയിലെ സൈഫീ ആശുപത്രി. അമിത വണ്ണം കുറയ്ക്കുന്ന സര്‍ജറി ചെയ്യുന്നതില്‍ പ്രശസ്തമായ ആശുപത്രിയാണ് ഇത്.
സര്‍ജറിയിലൂടെ ജെഗാവതിന്റെ പൊണ്ണത്തടി കുറയ്ക്കാന്‍ സാധിക്കുമെന്നും ഇപ്പോള്‍ ചികിത്സയുടെ ഭാഗമായു്ള്ള ടെസ്റ്റുകള്‍ നടന്നുവരികയാണെന്നും ആശുപത്രി ്അധികൃതര്‍ അറിയിച്ചു.
ദൗലാത്രാം ജെഗാവതിന്റെ പൊണ്ണത്തടിയെ പരിഹസിച്ചുള്ള ശോഭാ ഡെയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ഫെബ്രുവരി 21 നാണ് ശോഭ ചിത്രം പോസ്റ്റ് ചെയ്തത്. അതിനൊരു കമന്റും അവര്‍ നല്‍കി, 'ഹെവി പൊലിസ് ബന്ധൊബസ്ത് ഇന്‍ മുംബൈ ടുഡേ'
.
Heavy police bandobast in Mumbai today! pic.twitter.com/sY0H3xzXl3
— Shobhaa De (@DeShobhaa) February 21, 2017
ട്വീറ്റ് വിവാദമായതോടെ ശോഭയെ വിമര്‍ശിച്ച് മുംബൈ പൊലിസ് രംഗത്തുവന്നു. ഇയാള്‍ മുംബൈ പൊലിസ് സേനയുടെ ഭാഗമല്ലെന്നും ശോഭാ ഡെയെപ്പോലുള്ള വ്യക്തികള്‍ ഇതുപോലെ നിരുത്തരവാദപരമായ കമന്റുകള്‍ ഇടരുതെന്നും മുംബൈ പൊലിസ് വ്യക്തമാക്കി. അദ്ദേഹം മധ്യപ്രദേശ് പൊലിസിലെ ഉദ്യോഗസ്ഥനായിരുന്നു.
ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല ട്വീറ്റെന്നും ചിത്രത്തിലുള്ളത് സത്യമാണെങ്കില്‍ മധ്യപ്രദേശ് പൊലിസുകാരന്‍ ഒരു ഡൈറ്റിഷനെ കാണണമെന്നുമുള്ള ഉപദേശത്തോടെ ശോഭയുടെ മറുപടിയും പിന്നീട് വന്നു.
ഈ സമയത്ത് ശോഭാ ഡെക്കെതിരെ പരസ്യമായി ജെഗാവത് രംഗത്തുവരുകയും ചെയ്തു. തന്റെ ചികിത്സയ്ക്കുള്ള ചിലവ് താങ്കള്‍ വഹിക്കുമോ മാഡം എന്ന് പൊലിസുകാരന്‍ ശോഭ ഡെയോട് ചോദിച്ചു. അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല, രോഗാവസ്ഥയാണ് പൊണ്ണത്തടിയ്ക്ക് കാരണം. 1993ല്‍ പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിന്റെ അനന്തരഫലമാണ് ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഇന്‍സുലിന്‍ അസന്തുലിതാവസ്ഥയാണ് അമിതവണ്ണത്തിന് കാരണം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടോയെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."