HOME
DETAILS
MAL
കാട്ടുതീയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
backup
February 28 2017 | 18:02 PM
കുളമാവ്: ഉപ്പുകുന്ന് - പാറമട റൂട്ടില്‍ ഉണങ്ങിനിന്നിരുന്ന മരം കാട്ടുതീയില്‍ മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെ അരീപ്പാറ ക്ഷേത്രത്തിന് സമീപമാണ് 100 ഇഞ്ച് വണ്ണമുള്ള വന്മരം തീപ്പിടിച്ച് മറിഞ്ഞ് വീണത്. സമീപത്ത് ദിവസങ്ങളായി കാട്ടുതീ പടരുന്നുണ്ട്. ഇതേത്തുടര്‍ന്ന് മരത്തിന് തീ പിടിക്കുകയായിരുന്നു.ചുവട്ടില്‍ തീ പിടിച്ചതോടെ റോഡിന് കുറുകെ മരം മറിഞ്ഞ് വീണു. മൂലമറ്റത്ത് നിന്നെത്തിയ സംഘം രണ്ടരമണിക്കൂറോളം പരിശ്രമിച്ചാണ് തീഅണച്ചശേഷം മരം മുറിച്ച് മാറ്റിയത്. കുളമാവ് പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വന്മരത്തിന്റെ പാതിയോളം തീപ്പിടുത്തത്തില്‍ കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."