'ഹറാം തൊടാതെ' ഹീര ഗ്രൂപ്പ് ഉണ്ടാക്കിയത് 24 സ്ഥാപനങ്ങള്‍; കോഴിക്കോട് കേന്ദ്രീകരിച്ച് തട്ടിയത് 500 കോടിയോളം രൂപ, നൗഹീറ ശൈഖിന്റെ കളികളൊന്നും ചെറുതല്ല
കോഴിക്കോട്: പലിശരഹിത വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആത്മീയതയുടെ മറവില്‍ കോടികള്‍ തട്ടിയ ഹൈദരാബാദുകാരി നൗഹീറ ശൈഖ് വിരഹിച്ചത് 24 കമ്പനികള്‍ സ്ഥാപിച്ച്. ഇന്ത്യയിലും ഗള്‍ഫിലും വലിയ ബന്ധങ്ങളുണ്ടാക്കുകയും വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത നൗഹീറ കേരളത്തില്‍ നിന്നു മാത്രം 500 കോടിയോളം രൂപയാണ് തട്ടിയെടുത്തത്. ഇതു സംബന്ധിച്ച വാർത്ത സുപ്രഭാതം കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
പാലക്കാട് മുതല്‍ ദക്ഷിണ കന്നഡ വരെ- തട്ടിയത് 500 കോടി രൂപ
കോഴിക്കോട് ഇടിയങ്ങരയിലാണ് കമ്പനി ഓഫിസ് തുറന്നത്. സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോള്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്ട്‌സ് പ്രവര്‍ത്തനം തുടങ്ങുന്നത്.
[caption id="attachment_679919" align="aligncenter" width="630"] നൗഹീറ ഗ്രൂപ്പിന്റെ വളര്‍ച്ചാ ഗതി[/caption]
ഒരു ദശകത്തിനിടയില്‍ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരില്‍ നിന്ന് ധനസമാഹരണം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ ഓഫിസുകളും തുറന്നു. ലക്ഷം രൂപക്ക് 3000 രൂപക്കു മുകളിലായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞു. ഹീര ഗോള്‍ഡ്, ഹീര ജ്വല്ലേഴ്‌സ്, ഹീര ടെക്സ്റ്റയില്‍സ്, ഹീര ഡെവലപ്പേഴ്‌സ്, ഫാന്‍സി വേള്‍ഡ്, ഹീര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഇസ്‌ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇന്റര്‍നാഷനല്‍ ദഅ്‌വ സെന്റര്‍ തുടങ്ങി 24 സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്.
ലക്ഷ്യമിട്ടത് മുസ്‌ലിം സ്ത്രീകളെ
ഇതിന്റെ നടത്തിപ്പിന് പിന്തുണ നല്‍കി മാനവരാശിയെ സഹായിക്കുന്നതിനു പകരമായാണ് കമ്പനി പലിശരഹിത നിക്ഷേപത്തിന് ലാഭ വിഹിതം നല്‍കുന്നതെന്നായിരുന്നു അവകാശവാദം. പലിശ രഹിത സംരംഭമായതിനാല്‍ മുസ്‌ലിംകളില്‍ നിന്ന് മാത്രമാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാല്‍ ലാഭവിഹിതം പ്രതീക്ഷിച്ചവരെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. പലര്‍ക്കും തുടക്കത്തില്‍ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തോടെ ഇതില്ലാതായി. നിക്ഷേപമെങ്കിലും തിരിച്ചുകിട്ടിയാല്‍ മതിയെന്നതാണ് പലരുടേയും ആവശ്യം. മറ്റുസംസ്ഥാനങ്ങളിലും കമ്പനി സി.ഇ.ഒയെ പ്രതിചേര്‍ത്ത് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിക്ക് കേസ് കൈമാറിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
[caption id="attachment_679926" align="aligncenter" width="730"] ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യം അർപ്പിച്ച് നല്‍കിയ പത്ര പരസ്യം[/caption]
ഹീര ഗ്രൂപ്പിന് 500 കോടിയിലേറെ ആസ്തിയുണ്ടെന്നും കമ്പനി പൊളിഞ്ഞതുകൊണ്ടല്ല ലാഭവിഹിതം ലഭിക്കാതായതെന്നും സി.ഇ.ഒ ഹൈദരാബാദ് സ്വദേശിനി നൗഹീര ഷെയ്ഖ് ജയിലിലായതാണ് പ്രതിസന്ധിയിലാക്കിയതെന്നും ചില നിക്ഷേപകര്‍ തന്നെ പറയുന്നുണ്ട്. തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇവര്‍ പൊലിസില്‍ പരാതിയുമായെത്തിയതോടെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. കോഴിക്കോട് ചെമ്മങ്ങാട് പൊലിസാണ് കമ്പനി സി.ഇ.ഒയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധിപേര്‍ നേരിട്ടും അല്ലാതെയും പരാതിയുമായെത്തിയതോടെ ഇടിയങ്ങരയിലുള്ള കമ്പനി ഓഫിസ് പൊലിസ് പൂട്ടി സീല്‍ ചെയ്തിരുന്നു.
[caption id="attachment_679921" align="aligncenter" width="628"] ഗള്‍ഫിലെ ഒരു അവാർഡ് സ്വീകരണ ചടങ്ങിനിടെ[/caption]
അതിനിടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നായി കബളിപ്പിക്കപ്പെട്ടവര്‍ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്. 167 നിക്ഷേപകരാണ് ഇതിനകം കോഴിക്കോട് ഒത്തുച്ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പൊലിസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലും ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയായതിനാലും അന്വേഷണം മറ്റു ഏജന്‍സികള്‍ക്ക് വിടണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.
കര്‍ണാട തെരഞ്ഞെടുപ്പില്‍
കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി മുസ്‌ലിം മഹിളാ ആന്ദോളന്‍ ഉണ്ടാക്കി മുസ്‌ലിം വോട്ട് വിഘടിപ്പിക്കാന്‍ നോക്കിയതും ഇവര്‍ തന്നെ. മുസ്‌ലിം വനിതാ ശാക്തീകരണത്തിന് വേണ്ടിയെന്നു പറഞ്ഞു രൂപീകരിച്ച പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചത് 70 ശതമാനവും ബി.ജെ.പിയുടെ മുസ്‌ലിം മഞ്ചിലടക്കം പ്രവര്‍ത്തിച്ച 'ആണുങ്ങളു'മായിരുന്നു.
ഈ ഘട്ടത്തില്‍ പ്രമുഖ ഐ.പി.എസ് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തത് കാണുക.
ബി.ജെ.പിക്കു വേണ്ടിയാണ് നൗഹീറ ശൈഖ് പാര്‍ട്ടിയുണ്ടാക്കിയതെന്നും മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനാണെന്നും സഞ്ജീവ് ഭട്ട് തുറന്നടിക്കുന്നുണ്ട്.
എച്ച്. ന്യൂസ് എന്ന പേരില്‍ പുതിയ മാധ്യമ സംരംഭവും ഇവര്‍ തുടങ്ങാനിരിക്കുകയായിരുന്നു. നിരവധി പേരെ ഇതിന്റെ പേരില്‍ തൊഴില്‍ ചൂഷണം നടത്തുകയും ചെയ്തു നൗഹീറ. ബംഗളൂരുവിലെ ഇവരുടെ വന്‍ ഗുണ്ടാ കാവലുള്ള താവളങ്ങളില്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട് മുന്‍പ് ദ വയര്‍ പ്രസിദ്ധീകരിച്ചിരുന്നു.
[caption id="attachment_679918" align="aligncenter" width="630"] ഡയമണ്ട് (നൗഹീറയുടെ ഇംഗ്ലീഷ് പദം) എന്ന പേരില്‍ 2010 ല്‍ പുറത്തിറക്കിയ ലാപ്‌ടോപ്, മൊബൈല്‍, ടാബ്ലറ്റ്[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."