അമീനക്ക് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഖബറടക്കി
ചവറ: തെരുവുനായകളുടെ ആക്രമണത്തിനിടെ തലയിടിച്ചുവീണ് മരിച്ച അമീനയ്ക്ക് നാട് അന്ത്യയാത്ര നല്‍കി. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം. പന്മന മാവേലി ഐഷാ മന്‍സിലില്‍ സജീവിന്റെ (ബാബു) ഭാര്യ അമീനയാ(24)ണ് മരിച്ചത്.
പാലുവാങ്ങാന്‍ അടുത്തുള്ള സൊസൈറ്റിയിലേക്ക് വീടിനടുത്തെ പുരയിടത്തിലൂടെ പോയതായിരുന്നു അമീന. വഴിയില്‍ അപ്രതീക്ഷിതമായാണ് തെരുവുനായ്ക്കളുടെ വലിയൊരു കൂട്ടം അമീനയുടെ അടുത്തേക്ക് ഓടിയെത്തിയത്.
ജീവന്‍രക്ഷാര്‍ഥം ഓടിയെങ്കിലും ശക്തമായി തലയടിച്ചു നിലത്തു വീണു. അയല്‍ക്കാരും നാട്ടുകാരും ഓടിയെത്തിയത് കൊണ്ടാവും പട്ടികള്‍ക്ക് ഷാളില്‍ മാത്രമേ കടിക്കാന്‍ സാധിച്ചുള്ളൂ. തലക്ക് ഗുരുതരമായി പരുക്കേറ്റ അമീനയെ ഉടന്‍തന്നെ നാട്ടുകാര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധിപേരാണ് ഇന്നലെ അമീനയെ ഒരു നോക്കുകാണാന്‍ വീട്ടിലേക്കെത്തിയത്.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വൈകിട്ടോടെ വടക്കുംതല ജുമുഅ മസ്ജിദില്‍ ഖബറടക്കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീവ് ഉച്ചയോടെ നാട്ടിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."