HOME
DETAILS

ഭരണഘടന ആയുധമാക്കി പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാനാവില്ല: ചന്ദ്രശേഖര്‍ ആസാദ്

  
backup
February 08 2020 | 04:02 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7

 

കോഴിക്കോട്: ഭരണഘടന ആയുധമാക്കി തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭരണകൂടത്തിന് നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കോഴിക്കോട് കടപ്പുറത്ത് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിള്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മുന്‍ നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വെടിയുണ്ടകള്‍ക്കോ ജയിലുകള്‍ക്കോ സാധ്യമല്ല. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയിലധിഷ്ടിതമായ നിയമങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ പിന്തുടരുക. അല്ലാതെ നാഗ്പൂര്‍ കാര്യാലയത്തില്‍നിന്ന് ചുട്ടെടുത്ത നിയമങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബരി വിധി വന്നപ്പോഴും 370ാം വകുപ്പ് റദ്ദാക്കിയപ്പോഴും മുത്വലാഖിന്റെ കാര്യം വന്നപ്പോഴും രാജ്യത്തെ മുസ്‌ലിം സഹോദരങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്ന ഒരു നിയമത്തിനെതിരേ ആദ്യമായി തെരുവിലിറങ്ങിയത് മുസ്‌ലിം സഹോദരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കാനുള്ള ശ്രമത്തിലൂടെ ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും കള്ളത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ സാധിച്ചു. ആര്‍.എസ്.എസ് സവര്‍ക്കരുടെ ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഭരണഘടനാനുസൃതമായ നിയമം നടപ്പാക്കാന്‍ നാമെല്ലാവരും ഒന്നിച്ചു നില്‍ക്കണം. പൗരത്വ നിയമത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലായെന്നാണ് അമിത്ഷായും മോദിയും പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിനെതിരേ യുള്ള പോരാട്ടത്തില്‍ നിന്ന് ഒരു മൈക്രോ ഇഞ്ച് പോലും പിന്നോട്ട് പോകാന്‍ തയാറല്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഒരുപക്ഷെ അവര്‍ അധികാരത്തിലെത്താനുള്ള ഉത്തരവാദികളും നമ്മളാണ്. ജനമനസുകളില്‍ രൂപപ്പെടുന്ന ആശയങ്ങളാണ് ഭരണകൂടത്തിനെതിരെയുള്ള വികാരമായി ഉയര്‍ന്നു വരിക. സമുദ്രത്തെക്കാള്‍ ശക്തിയാര്‍ജിച്ച രീതിയില്‍ അനുദിനം ഭരണകൂടത്തിനെതിരേ പ്രതിഷേധങ്ങള്‍ അലയടിക്കും. ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച നമുക്ക് രാജ്യത്തെ കള്ളന്‍മാരെ തുരത്തിയോടിക്കാന്‍ സാധിക്കുമെന്നും ആസാദ് അഭിപ്രായപ്പെട്ടു.
എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഡോ.പി.എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സണ്ണി എം. കപ്പിക്കാട്, എം.ഗീതാനന്ദന്‍, പി.രാമഭദ്രന്‍, സി.കെ സുബൈര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ.എം.ജി മല്ലിക, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, സി.പി കുഞ്ഞുമുഹമ്മദ്, കെ.കെ രമ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ.എന്‍ അലി അബ്ദുല്ല, ജി. ഗോമതി, താജുദ്ദീന്‍ അഹമ്മദ് സ്വലാഹി, നഹാസ് മാള, കെ. അംബുജാക്ഷന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago