ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു ; അക്കൗണ്ടിലുളള തുക തിരിച്ചുകിട്ടിയില്ല
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മടക്കി. ഇതോടെ സേവിങ്‌സ് ബാങ്കിലുളള തുക തിരിച്ചു കിട്ടാനാവാതെ കുടുംബം കറങ്ങുന്നു. കുമരംപുത്തൂരിലെ പുല്ലത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ പേരില്‍ വട്ടമ്പലം പോസ്റ്റ് ഓഫീസിലുളള സേവിങ്‌സ് അക്കൗണ്ടിലെ തുക ലഭിക്കുന്നതിനാണ് കുടുംബം ആഴ്ചകളോളമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
മൂന്ന് മാസം മുമ്പ് മുഹമ്മദ് മരണപ്പെട്ടിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ നിന്ന് പ്രിന്റ് എടുത്ത് പോസ്റ്റ് ഓഫീസില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ അധികാരിയുടെ ഒപ്പില്ലെന്ന കാരണത്താല്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് മടക്കിയത്. എന്നാല്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ 2012 ജൂലൈ 25ന് 2022012 ഇറക്കിയ വിജ്ഞാപനമനുസരിച്ച് ഓണ്‍ലൈനില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആധികാരിക രേഖയായി സ്വീകരിക്കാവുന്നതാണ്.
ഇതുസംബന്ധിച്ച് തപാല്‍ വകുപ്പ് ജീവനക്കാരുടെ അറിവില്ലായ് മയോ, അനാസ്ഥയോ മൂലം ജനങ്ങള്‍ ദുരിതത്തിലാവുകയാണ്. ഓണ്‍ലൈനില്‍ നിന്നും പ്രിന്റ് എടുത്ത സര്‍ട്ടിഫിക്കറ്റിന് ആധികാരികത ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ വെബ് സൈറ്റില്‍ സൗകര്യവുമുണ്ട്. ഇതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജനലാണൊ, വ്യാജമാണൊയെന്ന് അറിയാനും എളുപ്പവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."