പൊതുമരാമത്ത് വകുപ്പില്‍ 606 കോടി കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ 606.02 കോടി രൂപ കെട്ടിക്കിടക്കുന്നതായി സി.എ.ജി റിപ്പോര്‍ട്ട്. പണി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസവും തീര്‍ന്ന പണിക്കുള്ള ബാക്കി തുക കൈമാറാതിരിക്കുന്നതും കാരണമാണ് ഈ തുക കെട്ടിക്കിടക്കുന്നത്.
പൊതുമരാമത്ത് വകുപ്പിലെ എട്ട് റോഡ്സ് ഡിവിഷനുകളിലും അഞ്ചു ബില്‍ഡിങ്സ് ഡിവിഷനുകളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തുക കെട്ടിക്കിടക്കുന്നതു സംബന്ധിച്ച വിമര്‍ശനമുള്ളത്.
റോഡ്സ് ഡിവിഷനുകളിലെ നിക്ഷേപ തുക പലപ്പോഴും റോഡുകളുടെ പുനര്‍നിര്‍മാണത്തിനു വിനിയോഗിക്കാറില്ല. ബില്‍ഡിങ്സ് ഡിവിഷനുകളില്‍ പണി നടത്തുന്നതില്‍ ക്രമാതീതമായ കാലതാമസം ഉണ്ടെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു. 2006-07 മുതല്‍ 2015- 16 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്ന് പിന്‍വലിച്ച 3,640.17 കോടിയില്‍ നിര്‍ദേശിച്ച കാര്യത്തിനായി ഫണ്ടുകള്‍ വിനിയോഗിക്കാത്തതിനാലും നഷ്ടപരിഹാരത്തിനു ശേഷം ബാക്കി വരുന്ന തുക തിരിച്ചടയ്ക്കാത്തതിനാലും 496.28 കോടി രൂപയാണ് തടയപ്പെട്ടു കിടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."