രാജ്യത്തെ 60 ശതമാനം എ.ടി.എം കൗണ്ടറുകളും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത്
ന്യൂഡല്‍ഹി: രാജ്യത്തെ 60 ശതമാനം എ.ടി.എം കൗണ്ടറുകളും മതിയായ സുരക്ഷാ സംവിധാനമില്ലാത്തതെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് 2000, 500 രൂപയുടെ 'കളിനോട്ടുകള്‍' തുടര്‍ച്ചയായി കിട്ടിയതിനെ തുടര്‍ന്നാണ് രാജ്യത്തെ എ.ടി.എം കൗണ്ടറുകളിലെ സുരക്ഷാസംവിധാനം കാര്യക്ഷമമല്ലെന്ന് വ്യക്തമായത്. 60 ശതമാനം എ.ടി.എമ്മുകളും സുരക്ഷാ സംവിധാനങ്ങളില്ലാത്തതോ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയുപയോഗിക്കുന്നതോ ആണ്. ഇക്കാരണത്താലാണ് എ.ടി.എം തട്ടിപ്പുകള്‍ കൂടുന്നത്. വികസിത രാജ്യങ്ങളില്‍ പൊതുസ്ഥലത്തുള്ള എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന വണ്‍ടൈം കോംബിനേഷന്‍ സാങ്കേതിക രീതി ഇതുവരെ ഇവിടെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്തെ 2,20,000 എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും സി.സി.ടി.വി കാമറ പോലും ഘടിപ്പിക്കാത്തവയാണെന്ന് കാഷ് ലോജിസ്റ്റിക്സ് അസോസിയേഷന് സെക്രട്ടറി എന്‍.എസ്.ജി റാവു പറഞ്ഞു.
വണ്‍ടൈം കോംബിനേഷന്‍ അല്ലാത്തതിനാല്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എ.ടി.എം തുറക്കാവുന്ന സാഹചര്യമുണ്ട്. പണം നിറക്കുന്നതിന് മുന്നോടിയായി ഇവര്‍ക്ക് ഒരു വണ്‍ടൈം പാസ് വേഡ് നല്‍കുന്നതാണ് വണ്‍ടൈം കോംബിനേഷന്‍ സംവിധാനം.
പണം നിറച്ചു കഴിഞ്ഞാല്‍ ആ പാസ്വേഡ് പിന്നെ ഉപയോഗിക്കാനാവില്ല. ഈ രീതി ഉപയോഗിച്ചാല്‍ കള്ളത്തരം തടയാനും വേഗത്തില്‍ കണ്ടെത്താനും കഴിയും. 2013- 14 കാലത്ത് എ.ടി.എം തട്ടിപ്പുകളുമായി ബന്ധപ്പെട്ട 596 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍ 2015- 16ല്‍ ഇത് 900 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."