മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചതെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ജവാന്മാര് മരിക്കുമ്പോള്‍ ഇടതുപക്ഷം ആഘോഷിക്കുന്നുവെന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജിജ്ജുവിന്റെ പരാമര്‍ശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചതെന്ന ചോദ്യവുമായാണ് മന്ത്രിയുടെ പരാമര്‍ശത്തെ ട്വിറ്ററിലൂടെ യെച്ചൂരി നേരിട്ടത്.
ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്.എസ്.എസുകാര്‍ മധുരപലഹാരം നല്കി ആഘോഷിച്ചതിന്റെ കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്.എസ്. എസ് തലവനായിരുന്ന ഗോള്‍വള്‍ക്കറിനോട് ചോദിച്ചിരുന്നുവെന്ന് പറഞ്ഞാണ് യെച്ചൂരിയുടെ ട്വീറ്റ്.
നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ഗുല്‍മെഹറിനെ ആക്രമിക്കുന്നവര്‍ക്ക് ഒപ്പമാണെന്നും യെച്ചൂരി വിമര്‍ശിക്കുന്നു.
ആര്.എസ്.എസ് തങ്ങളുടെ പിന്തിരിപ്പന് ചിന്താഗതി എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാറിന് തങ്ങളുടെ വാദം ന്യായീകരിക്കാനുള്ള കരുത്തില്ലാത്തതിനാല്‍ ആക്രമണങ്ങളാണ് എതിര് ആശയങ്ങളോടുള്ള ആയുധങ്ങളെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."