ജിദ്ദ പ്രളയം: മുന്‍ മേയറെ ഇന്റര്‍പോള്‍ പിടികൂടി
ജിദ്ദ: ജിദ്ദയില്‍ എട്ടു വര്‍ഷം മുന്‍പ് മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിന്റെ മുഖ്യ കാരണക്കാരില്‍ ഒരാളായ മുന്‍ ജിദ്ദ മേയറെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തു സഊദിക്കു കൈമാറി.
പ്രളയത്തിനു കാരണമാവുന്ന തരത്തില്‍ ഓവുചാല്‍ നിര്‍മാണത്തിലും മറ്റും അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ പൊലിസിനു പിടികൊടുക്കാതെ ഇയാള്‍ മുങ്ങുകയായിരുന്നു. ജിദ്ദയിലെ ചില റിയല്‍ എസ്‌റ്റേറ്റുകാരില്‍ നിന്ന് ഇയാള്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
മൂന്നു പേരില്‍ നിന്ന് 50 ദശലക്ഷം റിയാല്‍ കൈക്കൂലി വാങ്ങി നിയമം മറികടന്ന് മലവെള്ളം ഒലിച്ചുപോവുന്നത് തടയുന്ന നിലയില്‍ അഞ്ചു നില കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നിയമവിരുദ്ധമായി അനുമതി നല്‍കുക വഴി അധികാര ദുര്‍വിനിയോഗം നടത്തിയതായി കോടതി കണ്ടെത്തുകയും എട്ടുവര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു.
എട്ടു വര്‍ഷം മുമ്പ് കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 123 പേര്‍ മരണപ്പെട്ടിരുന്നു. 11,929 കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും 10,321 വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു. പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."