യു.എ.ഇയിലെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രമേഹ സാധ്യത കൂടുതല്‍
ദുബൈ: യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സ്വദേശത്തേക്കാള്‍ കൂടുതല്‍ പ്രമേഹ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. യു.എ.ഇ അല്‍ഐന്‍ കേന്ദ്രമാക്കി നടന്ന സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും യു.എ.ഇയില്‍ പ്രമേഹസാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിയേറ്റ സ്ത്രീകളില്‍ പ്രവാസ കാലയളവില്‍ പ്രമേഹത്തിനുള്ള സാധ്യത എന്നായിരുന്നു പഠനവിഷയം. അല്‍ഐനിലുള്ള ഇന്ത്യ, പാക്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, അറബ് വംശജരായ അറുനൂറോളം സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. യു.എ.ഇ.യില്‍ കഴിയുന്ന ഇന്ത്യന്‍ ഉപദ്വീപില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഫിലിപ്പൈന്‍സ്, അറബ് വംശജരേക്കാള്‍ രോഗ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമീണ മേഖലകളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ യു.എ.ഇ.യിലെത്തുന്നതോടെ ജീവിതശൈലിയില്‍ വരുന്ന മാറ്റമാണ് ഇവിടെ നിന്നുള്ള സ്ത്രീകളില്‍ പ്രമേഹരോഗം കൂടാനുള്ള കാരണമെന്ന് യു.എ.ഇ. യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ സെയ് മെഹബൂബ് ഷാ പറഞ്ഞു. സ്വദേശത്ത് നടന്നു പോയിരുന്നവര്‍ യു.എ.ഇയില്‍ എത്തുമ്പോള്‍ കൂടുതലായും വാഹനങ്ങളെ ആശ്രയിക്കുന്നതും പ്രമേഹരോഗം വര്‍ധിക്കാന്‍ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."